Saturday 10 August 2013

തലശ്ശേരി ബിരിയാണി

ഡെക്കറേറ്റഡ് തലശ്ശേരി ബിരിയാണി ശ്രമിച്ചാലോ?


ആവശ്യമായ സാമഗ്രികള്‍
കോഴിയിറച്ചി -1kg
കൈമറൈസ്- 1kg
സവാള-1kg
തക്കാളി-2
പച്ചമുളക്-100g
ഇഞ്ചി-50g
വെളുത്തുള്ളി-50g
മഞ്ഞള്‍പ്പൊടി-അരസ്പൂണ്‍
മല്ലിപ്പൊടി -3spoon
മുളക് പൊടി-2spoon
കുരുമുളക് പൊടി -1
പെരുംജീരകപൊടി -അരസ്പൂണ്‍
ഗരം മസാലപൊടി -അരസ്പൂണ്‍
കറിവേപ്പില-
മല്ലിയില-
പൊതിനയില-
ഗ്രീന്‍പീസ് -100g(6 മണിക്കൂര്‍ കുതിര്‍ത്തത് )
കാരറ്റ്-50g
കാബേജ്-50g
ബീന്‍സ്-50g
പൈനാപ്പിള്‍ കൊത്തിയരിഞ്ഞത് -50g
പട്ട, ഗ്രാമ്പു,ഏലക്ക,പെരുംജീരകം,ജാതിപത്രി-(പൊടിക്കാത്തത് 2കഷണം വീതം)
അണ്ടിപ്പരിപ്പ് -50g
ഉണക്കമുന്തിരി -50g
നെയ്യ്-150 g
എണ്ണ-300g
തേങ്ങ-പകുതി
ഉപ്പ്
തയ്യാറാക്കുന്ന വിധം

കോഴിയിറച്ചി ,മഞ്ഞള്‍പ്പൊടി,മല്ലിപ്പൊടി, മുളക് പൊടി പെരുംജീരകപൊടി , ഗരം മസാലപൊടി, കുരുമുളക് പൊടി, (അളവിന്റെ പകുതി)ഉപ്പ് എന്നിവ ചേര്‍ത്ത് അര മണിക്കൂര്‍ മാരിനേറ്റ് ചെയ്യുക.

എണ്ണയില്‍ , 2സവാള അരിഞ്ഞത്,അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവ മൂപ്പിച്ച് കോരുക. അതിന്റെ പുറത്ത് അല്പം പഞ്ചസാര വിതറുക. പൊരിപ്പ് റെഡി.

ആ എണ്ണയില്‍ ഇറച്ചി പൊരിച്ചെടുക്കുക...(അധികം മൂക്കരുത്)

ആ എണ്ണ യില്‍ സവാള ,പച്ചമുളക് എന്നിവ വഴറ്റുക. ഇഞ്ചി ,വെളുത്തുള്ളി എന്നിവ ചതച്ചത് ചേര്‍ക്കുക.തക്കാളി അരിഞ്ഞത് ചേര്‍ക്കുക. ഇളക്കുക. ഉപ്പ്, മഞ്ഞള്‍പ്പൊടി,മല്ലിപ്പൊടി, മുളക് പൊടി പെരുംജീരകപൊടി , ഗരം മസാലപൊടി ,കുരുമുളക് പൊടി ( ബാക്കി പകുതി) ചേര്‍ക്കുക. കറിവേപ്പില ചേര്‍ക്കുക. പൊരിച്ചെടുത്ത ഇറച്ചി ചേര്‍ക്കുക. തേങ്ങ മിക്സിയില്‍ അടിച്ചത് ചേര്‍ക്കുക . ബിരിയാണി മസാല റെഡി.

പാത്രം ചൂടാകുമ്പോള്‍ 100g നെയ്യ് ഒഴിക്കുക . അതിലേക്ക് പട്ട, ഗ്രാമ്പു,ഏലക്ക,പെരുംജീരകം,ജാതിപത്രി എന്നിവ ഇടുക. അരിയുടെ ഇരട്ടി വെള്ളത്തില്‍നിന്ന് 50ml മാറ്റിയശേഷം ഒഴിക്കുക.ഗ്രീന്‍പീസ് ഇടുക . ഉപ്പ് ചേര്‍ക്കുക(അല്പം കൂടി നില്‍ക്കണം). തിളക്കുമ്പോള്‍ കഴുകി ഊറ്റിവച്ചിരിക്കുന്ന അരി ഇടുക . പാത്രം അടക്കുക. 15 മിനിട്ട് ചെറുതീയില്‍. വേവിക്കുക..(5മിനിട്ട് ഇടവിട്ട് ഇളക്കുക.ആദ്യ5മിനിട്ട് കഴിയുമ്പോള്‍ ബീന്‍സ് അരിഞ്ഞത് ചേര്‍ക്കുക. 10മിനിട്ട് കഴിയുമ്പോള്‍കാരറ്റ് ,കാബേജ് ചോപ്പ് ചെയ്തത്ചേര്‍ക്കുക. ) ഇറക്കുക. ചോറ് റെഡി

ദം ഇടുന്ന പാത്രം ചൂടാകുമ്പോള്‍ ബാക്കി നെയ്യ് ഒഴിക്കുക. ബിരിയാണി മസാല ഇടുക . ഒരു അടുക്ക് ചോറ് ഇടുക . മുകളില്‍ പൊരിപ്പ് വിതറുക. മല്ലിയില, പൊതിനയില അരിഞ്ഞത് വിതറുക. അടുത്ത അടുക്ക് ചോറ് ഇടുക . പൈനാപ്പിള്‍ കൊത്തിയരിഞ്ഞത് വിതറുക. അല്പം ഗരംമസാല പൊടി വിതറുക. അടുത്ത അടുക്ക് ചോറ് ഇടുക .പാത്രം അടക്കുക. 8 മിനിട്ട് ചെറുതീയില്‍...
ഡെക്കറേറ്റഡ് തലശ്ശേരി ബിരിയാണി റെഡി...

















No comments:

Post a Comment