Sunday 4 December 2011

ചിക്കന്‍ പാസ്ത


Chicken Pasta
ആവശ്യമായ സാമഗ്രികള്‍

1.പാസ്ത- 250 g
2.കാപ്സിക്കം- 1(നീളത്തില്‍ അരിഞ്ഞത്)
3.ബ്രോക്കളി- 1(തണ്ടുകള്‍ ഒടിച്ചെടുത്തത്)
4.സെലറി- 1 പിടി(നീളത്തില്‍ അരിഞ്ഞത്)
5.തക്കാളി-2 (ചെറുതായി അരിഞ്ഞത്)
6.സവാള-2 (ചെറുതായി അരിഞ്ഞത്)
7.റെഡ് ചില്ലിസോസ്-1 സ്പൂണ്‍
8.റ്റൊമാറ്റോസോസ്-1 സ്പൂണ്‍
9.ഗ്രീന്‍ചില്ലിസോസ്-അര സ്പൂണ്‍
10.സോയാസോസ്-1സ്പൂണ്‍
11.groundnut oil-4 spoon
12.ഉപ്പ്-
13.ചിക്കന്‍ മാംസം മാത്രം ചെറുതായി നീളത്തില്‍ അരി‍ഞ്ഞത്-300g (ഉപ്പ്,മഞ്ഞള്‍പൊടി എന്നിവ പുരട്ടണം)
ചിക്കന്‍ പാസ്ത തയ്യാറാക്കുന്ന വിധം
ചിക്കന്‍ മാംസം മാത്രം ചെറുതായി നീളത്തില്‍ അരിഞ്ഞത് വെളിച്ചെണ്ണയില്‍ ചെറുതായി മൂപ്പിച്ചെടുക്കുക.മാറ്റിവയ്കുക.

പാസ്ത അര ലിറ്റര്‍ വെള്ളത്തില്‍ 5 മിനിട്ട് വേവിയ്ക്കുക. ഊറ്റിയെടുക്കുക.

പാന്‍ ചൂടാകുമ്പോള്‍ groundnut oil ചേര്‍ക്കുക. സവാള ചേര്‍ക്കുക . വഴറ്റുക. അല്പം ഉപ്പ് ചേര്‍ക്കുക .തക്കാളി ചേര്‍ക്കുക. വഴറ്റുക .കാപ്സിക്കം ചേര്‍ക്കുക. വഴറ്റുക . ബ്രോക്കളി ചേര്‍ക്കുക. വഴറ്റുക. സെലറി ചേര്‍ക്കുക. വഴറ്റുക. മൂപ്പിച്ചെടുത്ത ചിക്കന്‍ ചേര്‍ക്കുക. തോര്‍ത്തിയെടുത്ത പാസ്ത ചേര്‍ക്കുക. റെഡ്ചില്ലിസോസ് , റ്റൊമാറ്റോസോസ് , ഗ്രീന്‍ചില്ലിസോസ്, സോയാസോസ് എന്നിവ ചേര്‍ക്കുക .
ചൂടോടെ ഉപയോഗിയ്ക്കൂ...............................................

No comments:

Post a Comment