Friday 3 May 2013

ഉള്ളിവട


5 മണി ചായയ്ക്ക് ഉള്ളിവടയായാലോ?


ആവശ്യമായസാമഗ്രികള്‍

   സവാള-4
   കടലമാവ്-75g
    മൈദാമാവ് -75g
   കായപ്പൊടി- 1നുള്ള്
   മുളക്പൊടി-1സ്പൂണ്‍
   പച്ചമുളക്-2
   
    ഉപ്പ് -പാകത്തിന്
    കറിവേപ്പില- രണ്ട് തണ്ട്
എണ്ണ- വറുക്കാന്‍ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

  അരിഞ്ഞ സവാള, പച്ചമുളക്, കടലമാവ് ,മൈദാമാവ് ,കായപ്പൊടി, മുളക്പൊടി ,ഉപ്പ് കറിവേപ്പില എന്നിവ കൂട്ടിയോജിപ്പിക്കുക.

അല്പാല്പം ഉരുട്ടി ഉള്ളം കൈയില്‍ വച്ച് പരത്തി ശേഷം ചൂടായ എണ്ണയിലിട്ട് വറുത്തെടുക്കുക.


No comments:

Post a Comment