Monday 22 April 2013

മുട്ട റോസ്റ്റ്


മുട്ട റോസ്റ്റ്

ആവശ്യമായ സാമഗ്രികള്‍

മുട്ട- 4
തക്കാളി- 1 (ചോപ്പ് ചെയ് തത്)
സവാള-മൂന്ന് (ചോപ്പ് ചെയ് തത്)
പച്ചമുളക്-മൂന്ന്
കറിവേപ്പില-
ടൊമാറ്റോ സോസ്-1സ്പൂണ്‍
ഉപ്പ്-
മുളക് പൊടി(പിരിയന്‍ മുളക്)-1സ്പൂണ്‍
മഞ്ഞള്‍ പൊടി-1നുള്ള്
പെരുംജീരകപൊടി-1 നുള്ള്
ഗരം മസാലപൊടി-അര നുള്ള്
വെളിച്ചെണ്ണ-50g

തയ്യാറാക്കുന്ന വിധം
മുട്ട പുഴുങ്ങി തോട് കളഞ്ഞ് വരഞ്ഞ് വയ്ക്കുക.
പാന്‍ ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിയ്ക്കുക. കറിവേപ്പില ഇടുക. ചോപ്പ് ചെയ് ത സവാള ,പച്ചമുളക് എന്നിവ ചേര്‍ക്കുക. വഴറ്റുക. വാടിക്കഴിയുമ്പോള്‍ ചോപ്പ് ചെയ്ത  തക്കാളി  ചേര്‍ക്കുകവഴറ്റുകഉപ്പ്പൊടി, മുളക് പൊടി, മഞ്ഞള്‍ പൊടി, പെരുംജീരകപൊടി, ഗരം മസാലപൊടി എന്നിവ ചേര്‍ക്കുക. മുട്ട പുഴുങ്ങിയത് ചേര്‍ക്കുകഇളക്കുക. ടൊമാറ്റോ സോസ് ചേര്‍ക്കുക. ഇളക്കുക. ഇറക്കുക.
ചൂടോടെ ചപ്പാത്തിയ്ക്കൊപ്പമോ, അപ്പത്തിനൊപ്പമോ, അരിപ്പത്തിരിയ്ക്കൊപ്പമോ കൂട്ടാക്കൂ...





No comments:

Post a Comment