Saturday 6 April 2013

ചിക്കന്‍ ബിരിയാണി


ചിക്കന്‍ ബിരിയാണി 

ആവശ്യമായ സാമഗ്രികള്‍

1.കോഴിയിറച്ചി-1kg
ബിരിയാണി അരി-1kg
തക്കാളി- നാല്
സവാള-ആറ്
കാരറ്റ് -1
പച്ചമുളക്-ആറ്
2.ഇഞ്ചി- 2കഷണം
  വെളുത്തുള്ളി-10 അല്ലികള്‍
കറിവേപ്പില-
3.മല്ലിയില-
  പൊതിനയില-
  കാബേജ്-നാലിലൊന്ന് അരി‍ഞ്ഞത്
4.പട്ട- ഒരു കഷണം(ചെറിയ കഷണങ്ങളാക്കിയത്)
  ഗ്രാമ്പു-നാല് (പൊട്ടിയ്ക്കണം)
  തക്കോലം-ഒന്ന്(ചെറിയ കഷണങ്ങളാക്കിയത്)
  ഏലയ്ക്കാ-മൂന്ന്(പൊട്ടിയ്ക്കണം)
  ജാതിപത്രി-ഒരു ചെറിയ കഷണം
5.മുളക് പൊടി(പിരിയന്‍ മുളക്)-1സ്പൂണ്‍
   മല്ലിപ്പൊടി-3 സ്പൂണ്‍
  മഞ്ഞള്‍ പൊടി-1വളരെ ചെറിയ സ്പൂണ്‍
   പെരുംജീരകപൊടി-1വളരെ ചെറിയ സ്പൂണ്‍
   ഗരം മസാലപൊടി-1വളരെ ചെറിയ സ്പൂണ്‍
വെളിച്ചെണ്ണ-
നെയ്യ് -
അണ്ടിപ്പരിപ്പ് -
ഉണക്കമുന്തിരി-
തൈര് -
പൈനാപ്പിള്‍ എസ്സന്‍സ്-
പനിനീര് -
നാരങ്ങാ-
നിറങ്ങള്‍-
ഉപ്പ്-
തയ്യാറാക്കുന്ന വിധം
ഇറച്ചി തയ്യാറാക്കല്‍

ദം ഇടാനുള്ള പാത്രത്തിലാണ് ഇറച്ചി വയ്ക്കേണ്ടത്.ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിയ്ക്കുക. കറിവേപ്പില ഇടുക. സവാള അരിഞ്ഞത്(പകുതി) ,പച്ചമുളക് എന്നിവ ചേര്‍ക്കുക. വഴറ്റുക. വാടിക്കഴിയുമ്പോള്‍   തക്കാളി  ചേര്‍ക്കുകവഴറ്റുക. ചതച്ച ഇഞ്ചി,വെളുത്തുള്ളി എന്നിവ ചേര്‍ക്കുക.   വഴറ്റുകഉപ്പ്പൊടി, മുളക് പൊടി, മല്ലിപ്പൊടി, മഞ്ഞള്‍ പൊടി, പെരുംജീരകപൊടി, ഗരം മസാലപൊടി എന്നിവ ചേര്‍ക്കുക.    ഇളക്കുക. ഇറച്ചി ചേര്‍ക്കുക. ഇളക്കുക. കുറച്ച് മല്ലിയില ചേര്‍ക്കുക. ഇറച്ചി വെന്തുകഴിയുമ്പോള്‍ അല്പം തൈര് ചേര്‍ക്കക..ഇളക്കുക ...ഇറക്കുക.






ചോറ് എളുപ്പത്തില്‍ തയ്യാറാക്കുന്ന വിധം
കുക്കറില്‍ വയ്ക്കാം..
കുക്കര്‍ ചൂടാകുമ്പോള്‍ നെയ്യ് ഒഴിയ്ക്കുക.(പകുതി A1skc പകുതി aseel). അണ്ടിപ്പരിപ്പ് ,ഉണക്കമുന്തിരി എന്നിവ ഇടുക.(അണ്ടിപ്പരിപ്പ് ആദ്യവും ഉണക്കമുന്തിരി രണ്ടാമതും) മൂപ്പിച്ച് കോരുക. ഈ നെയ്യില്‍ ബാക്കി സവാളയുടെ പകുതി ബ്രൗണ്‍ നിറത്തില്‍ മൂപ്പിച്ച് കോരുക.



ഈ ബാക്കി നെയ്യില്‍ തന്നെ ചോറ് വയ്ക്കാം..
4-ചേരുവ ഇടുക. കറിവേപ്പില ഇടുക .വെള്ളം ഒഴിയ്ക്കുക.    --അരിയുടെ ഇരട്ടി വെള്ളത്തില്‍ ഉപ്പിടുക(അല്പം കൂടുതല്‍)---കുക്കറില്‍ 2 കപ്പ് അരിയ്ക്ക് മൂന്നേകാല്‍കപ്പ് വെള്ളം മതിയാകും.--- വെള്ളം തിളയ്ക്കുമ്പോള്‍ അരി   ഇടുകഇളക്കുക. കുറച്ച് മല്ലിയില ചേര്‍ക്കുക. കാരറ്റ് അരിഞ്ഞത് (പകുതി)ഇടുക.ബീന്‍സ് അരിഞ്ഞത് ഇടുക. കുക്കര്‍ അടയ്ക്കുക. 2 വിസില്‍ കേള്‍ക്കട്ടെ. കുക്കര്‍ ഇറക്കുക.





  ദം ഇടാം....
ഇറച്ചി യുടെമുകളില്‍ ഒരു അടുക്ക് ചോറ് നിരത്തുകമല്ലിയില,  പൊതിനയില
  കാബേജ് അരി‍ഞ്ഞത്  എന്നിവ  നിരത്തുക. അടുത്ത അടുക്ക് ചോറ് നിരത്തുക. അണ്ടിപ്പരിപ്പ് ,ഉണക്കമുന്തിരി എന്നിവ മൂപ്പിച്ചതും സവാള  മൂപ്പിച്ചതും നിരത്തുക. അല്പം ഗരം മസാലപൊടി ചിതറിയിടുക. അടുത്ത അടുക്ക് ചോറ് നിരത്തുക. സ്പൂണ്‍ കൊണ്ട്  3കുഴികള്‍ ഉണ്ടാക്കുക.(പാത്രത്തിന്റെ ചുവട് വരെ എത്തണം.) ആ കുഴികളിലൂടെ അല്പം നെയ്യ് ഒഴിയ്ക്കുക.
ബിരിയാണി ആകര്‍ഷമാക്കുന്നതിന് ഫുഡ് കളറുകള്‍ ചേര്‍ക്കാം. ഓരോ നിറവും നാരങ്ങാനീരുമായി മിക്സ് ചെയ്ത് കുടയുക.

പൈനാപ്പിള്‍ എസ്സന്‍സ്, പനിനീര് എന്നിവ മുകളില്‍ കുടയാം. പാത്രം അടയ്ക്കുക. അഞ്ച് മിനിട്ട് ചെറുതീയില്‍ വയ്ക്കുക.
 






സാലഡ് വേണ്ടേ....
അരിഞ്ഞ സവാള ‍, കാരറ്റ്,പച്ചമുളക്, തക്കാളി, മല്ലിയില എന്നിവ ഉപ്പും തൈരും ചേര്‍ത്ത് ഇളക്കുക.

സവാള ‍, കാരറ്റ്,പച്ചമുളക്, തക്കാളി, എന്നിവ ചെറുതായി കൊത്തിയരിഞ്ഞതില്‍ മയണൈസ്, തൈര് ഉപ്പ് എന്നിവ ചേര്‍ത്തും വ്യത്യസ്ത സാലഡ് ഉണ്ടാക്കാം.


 

മല്ലിയില ചമ്മന്തി വേണ്ടേ.....
തേങ്ങ,ചെറിയഉള്ളി.ഒരു കഷണം ഇഞ്ചി.പച്ചമുളക്, മല്ലിയില ,തൈര്, ഉപ്പ് എന്നിവ മിക്സിയില്‍ അടിച്ചെടിക്കുക.



മയണൈസ് ചേര്‍ത്ത സാലഡ്


No comments:

Post a Comment