Tuesday 14 May 2013

ചട്ടിപ്പത്തിരി തിന്നാലോ?....


ചട്ടിപ്പത്തിരി


ആവശ്യമായ സാമഗ്രികള്‍
മൈദാമാവ്-250 g
മുട്ട-4

ഒരു നുള്ള് പഞ്ചസാര
കസ് കസ് -100g
അണ്ടിപ്പരിപ്പ്-100 g
ഉണക്കമുന്തിരി-50g
ഏലയ്ക്കാ- 3

ഇറച്ചി(എല്ലില്ലാത്തത്)-250g
വെളിച്ചെണ്ണ-
സവാള- 3
മാക്രോണി(പാസ്ത ഉണ്ടാക്കുന്നത്)-100g
ഇഞ്ചി(ചതച്ചത്)-ഒരു ചെറിയ കഷണം
വെളുത്തുള്ളി(ചതച്ചത്)-4 അല്ലി
പച്ചമുളക്(ചതച്ചത്)-2 എണ്ണം
മഞ്ഞള്‍പ്പൊടി-1 നുള്ള്
മുളക്പൊടി-അര സ്പൂണ്‍
മല്ലിപ്പൊടി-അര സ്പൂണ്‍
ഗരംമസാലപ്പൊടി-1 നുള്ള്
ഉപ്പ്-

തയ്യാറാക്കുന്ന വിധം

ഇറച്ചി മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് വേവിക്കുക. മിക്സിയില്‍ ചതച്ചെടുക്കുക.
മാക്രോണി വെള്ളത്തില്‍ തിളപ്പിച്ച് ഊറ്റിയെടുക്കുക.പച്ചവെള്ളത്തില്‍ കഴുകുക.
പാന്‍ ചുടാകുമ്പോള്‍ രണ്ട് സ്പൂണ്‍ വെളിച്ചെണ്ണ ഒഴിക്കുക. സവാള വഴറ്റുക. ചതച്ച ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ കൂടി വഴറ്റുക. മഞ്ഞള്‍പ്പൊടി, മുളക്പൊടി ,മല്ലിപ്പൊടി, ഗരംമസാലപ്പൊടി ,ഉപ്പ് എന്നിവ ചേര്‍ക്കുക. ഇളക്കുക. ചതച്ച ഇറച്ചി ചേര്‍ക്കുക. ഇളക്കുക. മാക്രോണി ചേര്‍ക്കുക . ഇളക്കുക.കൂട്ട് റെഡി.

മൈദാമാവും മുട്ടയും (ഒരു മുട്ട)ഉപ്പും കൂടി വെള്ളത്തില്‍ കലക്കി ദോശ പോലെ ചുട്ടെടുക്കുക. (8 എണ്ണം)

3 മുട്ട , ഏലയ്ക്കാ, ഒരു നുള്ള് പഞ്ചസാര എന്നിവ അടിച്ചെടുക്കുക. പേസ്റ്റ് റെഡി.

ചട്ടിപ്പത്തിരി തയ്യാറാക്കുന്ന പാത്രത്തില്‍ വെളിച്ചെണ്ണ പുരട്ടുക- മൈദാദോശ പേസ്റ്റില്‍ മുക്കി പാത്രത്തില്‍ അടുക്കുക (രണ്ടെണ്ണം) . കൂട്ട് നിരത്തുക. വെളിച്ചെണ്ണ കുടയുക. അല്പം പേസ്റ്റും കുടയുക.
മൂന്നാമത്തെ മൈദാദോശ പേസ്റ്റില്‍ മുക്കി മുകളില്‍..വീണ്ടും കൂട്ട് നിരത്തുക. വെളിച്ചെണ്ണ കുടയുക. അല്പം പേസ്റ്റും കുടയുക.
ആവര്‍ത്തിക്കുക.
ഏറ്റവും മുകളില്‍ രണ്ട് ദോശകള്‍...
അതിന് മുകളില്‍ കസ് കസ് ,അണ്ടിപ്പരിപ്പ് ,ഉണക്കമുന്തിരി എന്നിവ നിരത്തുക.
പാന്‍ അടച്ച ശേഷം ചെറു തീയില്‍(സ്റ്റൗവ്) 7 മിനിട്ട് വേവിക്കുക.(ഓവനില്‍ 180 ഡിഗ്രിസെല്‍ഷ്യസില്‍ 20 മിനിട്ട് )

ചട്ടിപ്പത്തിരി റെഡി ….ചൂടോടെ മുറിച്ചെടുത്ത് കഴിക്കൂ.......
കൂട്ട്

ദോശ

പേസ്റ്റ്

ലെയറിംഗ്









ചട്ടിപ്പത്തിരി


No comments:

Post a Comment