Thursday 16 May 2013

ഫലൂഡ ഐസ് ക്രീം


വ്യത്യസ്തമായ ഒരു ഐസ് ക്രീം വീട്ടില്‍ ഉണ്ടാക്കിയാലോ?
ഫലൂഡ ഐസ് ക്രീം

ആവശ്യമായ സാമഗ്രികള്‍
കട്ടിപാല്‍-500ml
കസ്റ്റാര്‍ഡ് പൗഡര്‍-3spoon
പഞ്ചസാര-350g

വെര്‍മിസെല്ലി-100g

കാരമല്‍-50g

പഴങ്ങള്‍-(ഏത്തപ്പഴം, മുന്തിരി, പപ്പായ, മാങ്ങ, ചെറി,ആപ്പിള്‍)-250g

കസ് കസ്(സര്‍ബത്ത്)-50g

കശുവണ്ടിപ്പരിപ്പ്-100g
പിസ്ത സിറപ്പ്-100ml

ഐസ് ക്രീം-200g
റോസ് ക്രീം-100g
തയ്യാറാക്കുന്ന വിധം

കസ് കസ് കുതിരാന്‍ ഇടുക.

400mlകട്ടിപ്പാലില്‍ 100ml വെള്ളവും 250gപഞ്ചസാരയും ചേര്‍ത്ത് തിളപ്പിക്കുക.തണുത്ത പാലില്‍ കലക്കിയ കസ്റ്റാര്‍ഡ് ചേര്‍ക്കുക. ഇളക്കുക. ഇറക്കിവയ്ക്കുക. തണുപ്പിക്കുക. ഫ്രിഡ്ജില്‍ വയ്ക്കുക.

വെര്‍മിസെല്ലി വെള്ളത്തില്‍ വേവിക്കുക. ഊറ്റുക.(പച്ചവെള്ളം ഒഴിച്ച് വേണം ഊറ്റേണ്ടത്.)

കാരമല്‍ ചൂട് വെള്ളത്തില്‍ കലക്കി തണുത്ത വെള്ളം ഒഴിക്കുക. ഫ്രിഡ്ജില്‍ വയ്ക്കുക.

പഴങ്ങള്‍ അരിഞ്ഞ് ഫ്രിഡ്ജില്‍ വയ്ക്കുക.

ഒരു പാത്രത്തില്‍ കസ്റ്റാര്‍ഡ് അടിക്കുക. ഐസ് ക്രീം ചേര്‍ക്കുക. ഫ്രഷ് പാല്‍(കട്ടിപ്പാല്‍-100ml) ചേര്‍ക്കുക. അടിക്കുക. കാരമല്‍ ചേര്‍ക്കുക.
അടിക്കുക. റോസ് ക്രീം ചേര്‍ക്കുക. 100g പൊടിച്ച പഞ്ചസാര ചേര്‍ക്കുക. അടിക്കുക. വെര്‍മിസെല്ലി ചേര്‍ക്കുക. ഇളക്കുക. അരിഞ്ഞ പഴങ്ങള്‍ ചേര്‍ക്കുക. കോമ്പോ റെഡി.

ഗ്ലാസില്‍ എടുക്കുന്ന വിധം

കോമ്പോ+കസ് കസ്+ കോമ്പോ+പിസ്ത സിറപ്പ്+ഐസ് ക്രീം+കശുവണ്ടിപ്പരിപ്പ്,പിസ്ത,ചെറി

ഫലൂഡ ഐസ് ക്രീം റെഡി....






തണുത്ത പാലില്‍ കലക്കിയ കസ്റ്റാര്‍ഡ്



















No comments:

Post a Comment