Sunday 17 February 2013

കൊഞ്ച് ബിരിയാണി


കൊഞ്ച് ബിരിയാണി അധികം രുചികരം

ആവശ്യമായ സാമഗ്രികള്‍

ഐറ്റം.1.
ബിരിയാണി അരി- 1കിലോ
നെയ്യ് -300g
ഉണക്കമുന്തിരി-200g
അണ്ടിപ്പരിപ്പ്-200g

ഐറ്റം.2.
കൊഞ്ച് (വലുത് ) - 1കിലോ
സവാള - 1കിലോ
ഇഞ്ചി-150g
വെളുത്തുള്ളി 150g
മല്ലിയില-
പൊതിനയില
തക്കാളി-അര കിലോ
കാരറ്റ് -100g
കാബേജ് -250g
ബീന്‍സ്- 4 എണ്ണം

ഐറ്റം.3.
ഉപ്പ്
നാരങ്ങ-
മഞ്ഞള്‍പ്പൊടി
മുളക്പൊടി
മല്ലിപ്പൊടി
കുരുമുളക്പൊടി
ഗരംമസാലപ്പൊടി
പെരുംജീരകപ്പൊടി
തൈര്-
വെളിച്ചെണ്ണ-300g

ഐറ്റം.4.
പട്ട കഷണം-2 ചെറുത്
ഗ്രാമ്പു-6
ജാതിപത്രി-
ഏലയ്ക്കാ-3
തക്കോലം-1

ഐറ്റം.5.
നിറങ്ങള്‍-ചുവപ്പ് , മഞ്ഞ

ഐറ്റം.6.
പൈനാപ്പിള്‍-
പൈനാപ്പിള്‍ എസന്‍സ്
പനിനീര്‍

ഐറ്റം.7.
മൈദാമാവ്

പാചകം ചെയ്യുന്ന വിധം

ഘട്ടം 1.
കൊഞ്ച് കഴുകി വൃത്തിയാക്കി (കഴുകാന്‍ ഉപ്പ് ഉപയോഗിക്കുക).
ഉപ്പ് , നാരങ്ങനീര് ,മഞ്ഞള്‍പ്പൊടി(അരസ്കൂപ്പ് ),
മുളക്പൊടി(രണ്ട് സ്പൂണ്‍), മല്ലിപ്പൊടി(മൂന്ന് സ്പൂണ്‍),
കുരുമുളക്പൊടി(ഒരു സ്കൂപ്പ് ), ഗരംമസാലപ്പൊടി(അരസ്കൂപ്പ്),
പെരുംജീരകപ്പൊടി(ഒരു സ്കൂപ്പ് ), എന്നിവ പുരട്ടുക.

ഇഞ്ചി, വെളുത്തുള്ളി എന്നിവ ചതച്ചതും ചേര്‍ത്ത് ഇളക്കുക.
ഒരു മണിയ്ക്കൂര്‍ മാരിനേറ്റ് ചെയ്യുക.

ഘട്ടം 2.
കൊഞ്ച് പൊരിയ്ക്കല്‍
ബിരിയാണി ദം ചെയ്യാന്‍ ഉദ്ദേശിക്കുന്ന പാത്രം ചൂടാക്കുക. വെളിച്ചെണ്ണ
ഒഴിയ്ക്കുക. കൊഞ്ച് ഓരോന്നായി നിരത്തുക. ഏഴ് മിനിട്ട് കഴിയുമ്പോള്‍ തിരിച്ചിടുക.(അധികം മൂപ്പിയ്ക്കരുത് .) കോരി മാറ്റുക.

ഘട്ടം 3.
മസാലക്കൂട്ട് തയ്യാറാക്കല്‍
കൊഞ്ച് കോരി മാറ്റിയ ആ എണ്ണയിലേക്ക് സവാള അരിഞ്ഞത് ചേര്‍ത്ത് വഴറ്റുക.(നന്നായി വഴറ്റുണം.) ഇഞ്ചി,വെളുത്തുള്ളി എന്നിവ ചതച്ചതും ചേര്‍ത്ത് ഇളക്കുക. തക്കാളി അരിഞ്ഞതും ചേര്‍ത്ത് ഇളക്കുക. ഉപ്പ് , മഞ്ഞള്‍പ്പൊടി(അരസ്കൂപ്പ് ),
മുളക്പൊടി(ഒരു സ്പൂണ്‍), മല്ലിപ്പൊടി(രണ്ട് സ്പൂണ്‍ ),
കുരുമുളക്പൊടി(ഒരു സ്കൂപ്പ് ),
ഗരംമസാലപ്പൊടി(അരസ്കൂ പ്പ് ), പെരുംജീരകപ്പൊടി(ഒരു സ്കൂപ്പ് ), എന്നിവ ചേര്‍ക്കുക. നന്നായി ഇളക്കുക. നാല് സ്പൂണ്‍ തൈര് ചേര്‍ക്കുക.
കുറച്ച് മല്ലിയില ചേര്‍ക്കുക. ഇളക്കുക.
പൊരിച്ച കൊഞ്ച് ഈ മസാലക്കൂട്ടിന് മുകളില്‍ നിരത്തുക.

ഘട്ടം 4.
ചോറ് തയ്യാറാക്കല്‍(15 നാഴിയെങ്കിലും കൊള്ളുന്ന , നല്ല അടപ്പുള്ള പാത്രം.)

(ബിരിയാണി അരി കഴുകി വൃത്തിയാക്കി ഊറ്റുക. )

പാത്രം ചൂടാകുമ്പോള്‍ നെയ്യ് ഒഴിയ്ക്കുക. പട്ട കഷണം-2 ചെറുത് , ഗ്രാമ്പു-6
ജാതിപത്രി, ഏലയ്ക്കാ-3 തക്കോലം-1 എ ന്നിവ ഇടുക. ചൂടാകുമ്പോള്‍ അരി ഇട്ട് ഇളക്കുക. വറുക്കുക. 7 മിനിട്ട് ഇളക്കുക.

( വേറൊരു പാത്രത്തില്‍ അരിയുടെ ഇരട്ടി വെള്ളം, ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക.)

തിളച്ചുകൊണ്ടിക്കുന്ന വെള്ളം അരിയിലേയ്ക്ക് ഒഴിയ്ക്കുക. ഇളക്കുക. അടയ്ക്കുക. 7 മിനിട്ട് ഇടവിട്ട് ഇളക്കുക.(ഏകദേശം നാല് പ്രാവശ്യം.) കാരറ്റ് അരിഞ്ഞത് ചേര്‍ക്കുക.

ഘട്ടം 5.
ഒരു പരന്ന പാത്രം ചൂടാകുമ്പോള്‍ നെയ്യ് ഒഴിയ്ക്കുക.
അണ്ടിപ്പരിപ്പ് വറുത്ത് കോരുക. ഉണക്കമുന്തിരി വറുത്ത് കോരുക.
200g സവാള അരിഞ്ഞത് വറുത്ത് കോരുക. (ബ്രൗണ്‍ നിറമാകണം.)

ഘട്ടം 6.
ബിരിയാണി ദം ചെയ്യല്‍

മഞ്ഞ, ചുവപ്പ് എന്നീ നിറങ്ങള്‍ നാരങ്ങാനീരില്‍ ചാലിച്ചെടുക്കുക.

മസാലക്കൂട്ട് തയ്യാറാക്കിയതിലേക്ക് ഒരു അടുക്ക് ചോറ് നിരത്തുക. കാബേജ് അരിഞ്ഞത് നിരത്തുക. മല്ലിയില അരിഞ്ഞത് നിരത്തുക. പൈനാപ്പിള്‍ കൊത്തിയരിഞ്ഞത് നിരത്തുക.
ഗരംമസാലപ്പൊടി (ഒരു നുള്ള് ) ചിതറിയിടുക. അടുത്ത അടുക്ക് ചോറ് നിരത്തുക. വറുത്ത സവാള , ഉണക്കമുന്തിരി, അണ്ടിപ്പരിപ്പ് എന്നിവ നിരത്തുക. അടുത്ത അടുക്ക് ചോറ് നിരത്തുക.
ഏറ്റവും മുകളില്‍ നിറങ്ങള്‍ തുള്ളികളായി വീഴ്തുക. പൈനാപ്പിള്‍ എസന്‍സ് (ഒരു തുള്ളി ), പനിനീര്‍ (5 തുള്ളി ) ചിതറി വീഴ്തുക.
പാത്രത്തിന്റെ വശങ്ങളിലും സ്പൂണ്‍ കൊണ്ടുണ്ടാക്കിയ കുഴികളിലും നെയ്യ് ഒഴിയ്ക്കുക.
പാത്രത്തിന്റെ വക്കില്‍ മൈദാമാവ് കുഴച്ച് ഒട്ടിയ്ക്കുക. പാത്രം അടയ്ക്കുക.

5 മിനിട്ട് നേരം ചെറുതീയില്‍ ചൂടാക്കുക.

കൊഞ്ച് ബിരിയാണി റെഡി....







No comments:

Post a Comment