Tuesday 6 September 2011

ചിക്കന്‍ ബര്‍ഗര്‍

ചിക്കന്‍ ബര്‍ഗര്‍

ആവശ്യമായ സാമഗ്രികള്‍
കോഴിയിറച്ചി 200g(മാംസംമാത്രം ചെറുതായി നീളത്തില്‍ അരിഞ്ഞത്)
കാരറ്റ്-200g(നീളത്തില്‍ കനം കുറച്ച് അരിഞ്ഞത്)
കാബേജ്-200g(നീളത്തില്‍ കനം കുറച്ച് അരിഞ്ഞത്)
മയണൈസ് -3 സ്പൂണ്‍
മഞ്ഞള്‍പൊടി-നുള്ള്
ബണ്‍-7 എണ്ണം
ഉപ്പ് പാകത്തിന്
തയ്യാറാക്കുന്ന വിധം
കോഴിയിറച്ചി ഉപ്പ് , മഞ്ഞള്‍പൊടി എന്നിവ ചേര്‍ത്ത് വേവിക്കുക.
വേവിച്ച കോഴിയിറച്ചി, കാരറ്റ്, കാബേജ് ,മയണൈസ് എന്നിവ കൂട്ടിക്കലര്‍ത്തുക.
ബണ്‍ തിരശ്ചീനമായി രണ്ടായി മുറിക്കുക. ഓവനില്‍ വച്ച് 5 മിനിട്ട് നേരം ചൂടാക്കുക.
ഒരു ബണ്ണിന്റെ രണ്ട് കഷണങ്ങള്‍ക്കിടയില്‍ കൂട്ട് വയ്കുക.
ചിക്കന്‍ ബര്‍ഗര്‍ റെഡി.
ഒപ്പം ടൊമാറ്റോ കെച്ചപ്പും ഉപയോഗിക്കൂ.....




















No comments:

Post a Comment