Saturday, 22 June 2013

ചിക്കന്‍ പുലാവ് രുചിക്കാം.....



ചിക്കന്‍ പുലാവ് തയ്യാറാക്കാം......

ആവശ്യമായ സാമഗ്രികള്‍
1.ചിക്കന്‍-750 g
ബിരിയാണി അരി-1kg
2.സവാള-3(കൊത്തിയരിഞ്ഞത് )
3.തക്കാളി-2(കൊത്തിയരിഞ്ഞത് )
4.ഇഞ്ചി-1കഷണം(ചതച്ചത് )
5.വെളുത്തുള്ളി-10 അല്ലി(ചതച്ചത് )
6.പച്ചമുളക്-4(ചതച്ചത് )
7.മുളക്പൊടി-2 സ്പൂണ്‍
8.മഞ്ഞള്‍പൊടി-1 നുള്ള്
9.മല്ലിപ്പൊടി-അര സ്പൂണ്‍
10.കുരുമുളക്പൊടി- 1 സ്പൂണ്‍
11.പെരുംജീരകപൊടി-അര സ്പൂണ്‍
ഗരം മസാലപൊടി-3നുള്ള്
12.എണ്ണ-200g
13.കട്ടിതേങ്ങപാല്‍-1കപ്പ്
14.കറിവേപ്പില
15.കാബേജ്, ബീന്‍സ്, കാരറ്റ് - 150g വീതം അരിഞ്ഞത്
16.മല്ലിയില ,പൊതിനയില -100g
17.ഉപ്പ്
തയ്യാറാക്കുന്ന വിധം
കോഴിയിറച്ചി വൃത്തിയാക്കുക. ചെറുതായി അരിയുക. ചെറുനാരങ്ങ നീര് ഉപയോഗിച്ച് നന്നായി കഴുകുക.

പകുതി വീതം മുളക്പൊടി ,മഞ്ഞള്‍പൊടി ,മല്ലിപ്പൊടി,കുരുമുളക്പൊടി , ഗരം മസാലപൊടി , പെരുംജീരകപൊടി , ചതച്ച ഇഞ്ചി ,വെളുത്തുള്ളി ,പച്ചമുളക് ,അല്പം എണ്ണ ,പാകത്തിന് ഉപ്പ്എന്നിവ കുഴച്ച് ഇറച്ചിയില്‍ പുരട്ടുക.
അര മണിക്കൂര്‍ മാരിനേറ്റ് ചെയ്യുക.

പാത്രം ചൂടാകുമ്പോള്‍ എണ്ണ ഒഴിക്കുക. . ചിക്കന്‍ നിരത്തുക. പൊരിച്ച് കോരുക. അതേ പാത്രത്തില്‍ സവാള ,തക്കാളി ,പച്ചമുളക് എന്നിവ കൊത്തിയരിഞ്ഞത് ഇട്ട് വഴറ്റുക. ബാക്കി പൊടികളും ചതച്ചതും ചേര്‍ക്കുക. വഴറ്റുക.
അരി കഴുകി ഊറ്റുക. അരിയുടെ ഇരട്ടി വെള്ളം(ഒരു കപ്പ് കുറച്ച് ) പാത്രത്തിലേക്ക് ഒഴിക്കുക.വെള്ളത്തില്‍ ഉപ്പ് ചേര്‍ക്കുക. തിളപ്പിക്കുക.
അരി ഇടുക.ഇളക്കുക. പാന്‍ അടക്കുക. ചെറിയ തീയില്‍ 10 മിനിട്ട് ..കഴിയുമ്പോള്‍ തോങ്ങാപ്പാല്‍ ഒഴിക്കുക. ഇളക്കുക. പാന്‍ അടക്കുക. ചെറിയ തീയില്‍ 7 മിനിട്ട് . കാബേജ് ,ബീന്‍സ് ,കാരറ്റ് എന്നിവ അരിഞ്ഞത് ചേര്‍ക്കുക. ഇളക്കുക. പൊരിച്ച ഇറച്ചി ചേര്‍ക്കുക. ഇളക്കുക. മല്ലിയില പൊതിനയില എന്നിവ മുകളില്‍..പാന്‍ അടക്കുക. വളരെ ചെറിയ തീയില്‍ 20 മിനിട്ട് ....

ചിക്കന്‍ പുലാവ് റെഡി....
ചൂടോടെ വിളമ്പി കൊടുക്കൂ........








1 comment:

  1. Hi Teacher, Nice posts. I like to invite you to become a volunteer member of www.feminworld.com which is the first online magazine for women. If you are interested please mail me to editor@feminworld.com

    Regards
    Divya

    ReplyDelete