ഇറച്ചിപത്തിരി
ആവശ്യമായ സാമഗ്രികള്‍
1.മൈദമാവ്- 250 ഗ്രാം
2.എല്ലില്ലാത്ത ഇറച്ചി-( കോഴി )-250ഗ്രാം
3. സവാള 2 എണ്ണം
4 ഇഞ്ചി 1 കഷണം
വെളുത്തുള്ളി 5 അല്ലി
5തക്കാളി 1
6മുളക്പൊടി 2 നുള്ള്
മഞ്ഞള്‍പൊടി 1 നുള്ള്
കുരുമുളക്പൊടി 2 നുള്ള്
ഗരംമസാലപൊടി 1 നുള്ള്
മല്ലിപൊടി 2 നുള്ള്
ഉപ്പ്-പാകത്തിന്
7.എണ്ണ-500g
8.മുട്ട 1, 1ഏലയ്ക പൊടിച്ചത് ,പഞ്ചസാരപൊടി 1 നുള്ള്
9. നെയ്യ് 100g
തയ്യാറാക്കുന്ന വിധം
മൈദമാവ് പൂരി ഉണ്ടാക്കുന്ന പരുവത്തിന് കുഴച്ച വയ്കുക.
എല്ലില്ലാത്ത ഇറച്ചി, മുളക്പൊടി 1 നുള്ള് കുരുമുളക്പൊടി 1 നുള്ള് മല്ലിപൊടി 1 നുള്ള് ഉപ്പ്-പാകത്തിന് എന്നിവ ചേര്‍ത്ത് വേവിയ്കുക. ചതച്ചെടുക്കുക
4-ാം ചേരുവ ചതയ്കുക.
ഫ്രൈപാന്‍ ചൂടാകുംപോള്‍ 2സ്പൂണ്‍ എണ്ണ ഒഴിക്കക സവാള വഴറ്റുക. 4-ാം ചേരുവ ചതച്ചത് ചേര്‍ത്ത് വീണ്ടും വഴറ്റുക. തക്കാളി അരിഞ്ഞത് ചേര്‍ത്ത് വീണ്ടും വഴറ്റുക. മുളക്പൊടി 1നുള്ള് മഞ്ഞള്‍പൊടി 1 നുള്ള് കുരുമുളക്പൊടി 1 നുള്ള് ഗരംമസാലപൊടി 1 നുള്ള് മല്ലിപൊടി 1 നുള്ള് എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റുക. ചതച്ച ഇറച്ചി ചേര്‍ക്കുക. വീണ്ടും വഴറ്റുക. ഉപ്പ്-പാകത്തിന് ചേര്‍ക്കക. ഇറക്കി വയ്കുക. കൂട്ട് റെഡി.
മൈദമാവ് ചെറിയ ഉരുളകളാക്കി പരത്തിയെടുക്കക.ഒന്നിന്റെ പുറത്ത് കൂട്ട് വച്ച ശേഷം മറ്റൊണ്ണം വച്ച് കൂട്ടി യോജിപ്പിക്കുക 5 പത്തിരികള്‍ ഉണ്ടാക്കാം.
കുഴിയുള്ള ഫ്രൈ പാന്‍ ചൂടാക്കക. എണ്ണ ഒഴിക്കക.ചൂടാകുംപോള്‍ പത്തികള്‍ ഒാരോന്നായി പൊരിക്കക.അധികം മൂപ്പിയ്കരുത്.
8-ാം ചേരുവ നന്നായി അടിച്ചെടുക്കിക.
ഫ്രൈ പാന്‍ ചൂടാക്കക. നെയ്യ് ഒഴിച്ച് .ഓരോ പത്തിരിയും മുട്ട അടിച്ചതില്‍ മുക്കി ഓരോന്നായി പൊരിച്ചെടുക്കുക.
ഇറച്ചിപത്തിരി റെഡി..
ചൂടോടെ ഉപയോഗിക്കുക


fine & delicious
ReplyDelete