Sunday, 24 April 2011

ഇറച്ചിപത്തിരി


ഇറച്ചിപത്തിരി

ആവശ്യമായ സാമഗ്രികള്‍
     1.മൈദമാവ്-   250     ഗ്രാം
     2.എല്ലില്ലാത്ത ഇറച്ചി-( കോഴി )-250ഗ്രാം
   
     3. സവാള  2 എണ്ണം
   
    4 ഇഞ്ചി  1 കഷണം
      വെളുത്തുള്ളി 5 അല്ലി

    5തക്കാളി 1
    6മുളക്പൊടി   2 നുള്ള്
       മഞ്ഞള്‍പൊടി 1 നുള്ള്
       കുരുമുളക്പൊടി 2 നുള്ള്
       ഗരംമസാലപൊടി 1 നുള്ള്
       മല്ലിപൊടി 2 നുള്ള്
       ഉപ്പ്-പാകത്തിന്
     
7.എണ്ണ-500g
8.മുട്ട  1, 1ഏലയ്ക പൊടിച്ചത് ,പഞ്ചസാരപൊടി 1 നുള്ള്
      9.   നെയ്യ് 100g
തയ്യാറാക്കുന്ന വിധം
 മൈദമാവ്  പൂരി ഉണ്ടാക്കുന്ന പരുവത്തിന് കുഴച്ച വയ്കുക.

എല്ലില്ലാത്ത ഇറച്ചി,  മുളക്പൊടി  1 നുള്ള് കുരുമുളക്പൊടി 1 നുള്ള്  മല്ലിപൊടി 1 നുള്ള് ഉപ്പ്-പാകത്തിന് എന്നിവ ചേര്‍ത്ത് വേവിയ്കുക.  ചതച്ചെടുക്കുക

4-ാം ചേരുവ ചതയ്കുക.
ഫ്രൈപാന്‍ ചൂടാകുംപോള്‍ 2സ്പൂണ്‍ എണ്ണ ഒഴിക്കക സവാള വഴറ്റുക. 4-ാം ചേരുവ ചതച്ചത് ചേര്‍ത്ത് വീണ്ടും വഴറ്റുക. തക്കാളി അരിഞ്ഞത് ചേര്‍ത്ത് വീണ്ടും  വഴറ്റുക.  മുളക്പൊടി   1നുള്ള് മഞ്ഞള്‍പൊടി 1 നുള്ള് കുരുമുളക്പൊടി 1 നുള്ള്  ഗരംമസാലപൊടി 1 നുള്ള്  മല്ലിപൊടി 1 നുള്ള്   എന്നിവ ചേര്‍ത്ത് വീണ്ടും  വഴറ്റുക. ചതച്ച ഇറച്ചി ചേര്‍ക്കുക. വീണ്ടും  വഴറ്റുക.  ഉപ്പ്-പാകത്തിന് ചേര്‍ക്കക. ഇറക്കി വയ്കുക. കൂട്ട് റെ‍ഡി.

മൈദമാവ്  ചെറിയ ഉരുളകളാക്കി പരത്തിയെടുക്കക.ഒന്നിന്റെ  പുറത്ത് കൂട്ട് വച്ച ശേഷം മറ്റൊണ്ണം വച്ച് കൂട്ടി യോജിപ്പിക്കുക 5 പത്തിരികള്‍ ഉണ്ടാക്കാം.

കുഴിയുള്ള ഫ്രൈ പാന്‍ ചൂടാക്കക. എണ്ണ ഒഴിക്കക.ചൂടാകുംപോള്‍ പത്തികള്‍ ഒാരോന്നായി പൊരിക്കക.അധികം മൂപ്പിയ്കരുത്.

8-ാം ചേരുവ നന്നായി അടിച്ചെടുക്കിക.

 ഫ്രൈ പാന്‍ ചൂടാക്കക. നെയ്യ് ഒഴിച്ച് .ഓരോ പത്തിരിയും മുട്ട അടിച്ചതില്‍ മുക്കി  ഓരോന്നായി പൊരിച്ചെടുക്കുക.

ഇറച്ചിപത്തിരി റെഡി..

ചൂടോടെ ഉപയോഗിക്കുക

1 comment: