Friday, 18 May 2018

ചട്ടിഅപ്പം


ചട്ടിഅപ്പം..


പണ്ടുകാലങ്ങളില്‍ ചട്ടികളില്‍ മുകളിലും താഴെയും തീക്കനലുകള്‍ ഇട്ട് ഉണ്ടാക്കുമായിരുന്നു.

നമുക്ക് ഇത് കുക്കറില്‍ ഉണ്ടാക്കിയാലോ...

ആവശ്യമായ സാധനങ്ങള്‍

വറുത്ത അരിമാവ്- 1നാഴി
തേങ്ങാപ്പാല്‍ - 2തേങ്ങാ(ഒന്നും രണ്ടും പാലുകള്‍)
പഞ്ചസാര- 150g
ഏലയ്ക്കാപൊടി- 4
നെയ്യ്- 4സ്പൂണ്‍
അണ്ടിപ്പരിപ്പ് -75g
ഉണക്കമുന്തിരി-75g
ഉപ്പ്-

തയ്യാറാക്കുന്ന വിധം
അണ്ടിപ്പരിപ്പ് , ഉണക്കമുന്തിരി എന്നിവ 3സ്പൂണ്‍ നെയ്യില്‍ മൂപ്പിച്ചെടുക്കുക.
മാവ് ,തേങ്ങാപ്പാല്‍ ,പഞ്ചസാര , ഏലയ്ക്കാപൊടി എന്നിവ നന്നായി ഇളക്കിയോജിപ്പിക്കുക.(വെള്ളം പോലെ കലക്കണം) ഒരു സ്പൂണ്‍ നെയ്യ് ചേര്‍ക്കുക.
കുക്കറിലേക്ക് ഒഴിക്കുക.
സ്റ്റൗവില്‍ ചെറുതീയില്‍ ഇളക്കി ക്കൊണ്ടിരിക്കുക. കുറുകുമ്പോള്‍ മൂപ്പിച്ച അണ്ടിപ്പരിപ്പ് , ഉണക്കമുന്തിരി എന്നിവ ചേര്‍ക്കുക. ഇളക്കി ക്കൊണ്ടിരിക്കുക.
നന്നായി കുറുകുമ്പോള്‍ കുക്കര്‍ അടക്കുക.വിസില്‍ ഇടുക.
അഞ്ചു മിനിട്ട് ചെറുതീയില്‍.. അതിന് ശേഷം ഇറക്കിവയ്ക്കുക.

ആറ് മണിക്കൂറിന് ശേഷംകുക്കറില്‍ നിന്നും സാവധാനം ഇളക്കിയിടുക...മുറിക്കുക...










No comments:

Post a Comment