ദം ബിരിയാണി..
ആവശ്യമായ
സാധനങ്ങള്‍
ബസ്‌മതി
അരി -
1kg
ചിക്കന്‍
- 1kg
A1
SKC നെയ്യ്
- 100g
അണ്ടിപ്പരിപ്പ്,
ഉണക്കമുന്തിരി
- 50g
സവാള(8
എണ്ണം)-
1kg
ചുവന്നുള്ളി
-100g
ഇഞ്ചി
-50g
വെളുത്തുള്ളി
- 50g
തക്കാളി
- 4
പച്ചമുളക്-50g
1.മഞ്ഞള്‍പൊടി
-
1ടീസ്പൂണ്‍
2.മുളക്പൊടി
-
2ടേബിള്‍
സ്പൂണ്‍
3.മല്ലിപൊടി
- 3
ടേബിള്‍
സ്പൂണ്‍
4.പെരുംജീരകപൊടി
-1ടീസ്പൂണ്‍
5.ഗരംമസാലപൊടി
-
2ടീസ്പൂണ്‍
കുരുമുളക്പൊടി
-
1ടീസ്പൂണ്‍
വെളിച്ചെണ്ണ
- 250g
മല്ലിയില,
പൊതിനയില
-
അരിഞ്ഞത്
കാബേജ്
കൊത്തിഅരിഞ്ഞത് -2
പിടി
കാരറ്റ്
കൊത്തിഅരിഞ്ഞത് -
2 വലുത്
പൈനാപ്പിള്‍
അരിഞ്ഞത് -
2 പിടി
തയ്യാറാക്കുന്ന
വിധം
Step 1. വറുത്തെടുക്കല്‍
3 വലിയ
സവാള അരിഞ്ഞത് ഒരു പാത്രത്തില്‍
(250g
എണ്ണ)
വറുത്ത്
കോരുക.
ആ
എണ്ണയില്‍ അണ്ടിപ്പരിപ്പ്
വറുത്തുകോരുക.
തുടര്‍ന്ന്
ഉണക്കമുന്തിരി
വറുത്തുകോരുക.
(സവാള,
അണ്ടിപ്പരിപ്പ്
,
ഉണക്കമുന്തിരി
എന്നിവ
വറുത്തുകോരിയിട്ട
പാത്രത്തില്‍ അല്‌പം പഞ്ചസാര
വിതറണം)
Step 2. ഇറച്ചി
പാകപ്പെടുത്തല്‍
മൂന്ന്
കിലോഗ്രാം അരി വേവിക്കാന്‍
കഴിയുന്ന അടപ്പുള്ള ഒരു
പാത്രത്തില്‍ എണ്ണ (വറുത്തതിന്
ശേഷമുള്ള)
ഒഴിച്ച്
4
സവാല
അരിഞ്ഞതും ചുവന്നുള്ളിയും
കൂടി വഴറ്റുക.
സവാള
പകുതി മൂത്ത് കഴിയുമ്പോള്‍
തക്കാളി അരിഞ്ഞത് ചേര്‍ത്ത്
ചെറു തീയില്‍ വഴറ്റുക.
ഇഞ്ചി
,
വെളുത്തുള്ളി,
പച്ചമുളക്
എന്നിവ ചതച്ചത് ചേര്‍ത്ത്
രണ്ട് മിനിട്ട് നേരം വഴറ്റുക.
1,2,3,4
,5 എന്നിവയും
ഉപ്പും ചേര്‍ത്തിളക്കുക
കഴുകിവച്ച
ചിക്കന്‍ ഇടുക.
നന്നായി
ചേര്‍ത്തിളക്കുക.
ചെറു
തീയില്‍ അടച്ച് വേവിക്കുക.
ഇടയ്ക്കിടക്ക്
ഇളക്കണം.
എരിവ്
നോക്കി കുരുമുളക് പൊടി
ചേര്‍ക്കാം
ആവശ്യമെങ്കില്‍
ഒരു ഗ്ലാസ് തിളച്ച വെള്ളം
ചേര്‍ക്കാവുന്നതാണ്.
ചിക്കന്‍
വെന്ത് കഴിഞ്ഞാല്‍ ഇറക്കിവക്കാം....
Step 3.അരി
പാകപ്പെടുത്തല്‍
അരിയുടെ
അഞ്ച് മടങ്ങ് വെള്ളം പാകത്തിന്
ഉപ്പിട്ട് തിളപ്പിക്കുക.
അതില്‍
അല്പം പട്ട,
ഗ്രാമ്പു
,
ഏലക്ക
,
തക്കോലം
എന്നിവ ഇടുക.
വെള്ളം
തിളക്കുമ്പോള്‍ കഴുകി വച്ച
അരി ഇടുക.
അരി
ഏകദേശ വേവ് (75%)ആകുമ്പോള്‍
ഊറ്റി എടുക്കുക.
Step 4. ദം
ചെയ്യുന്ന വിധം
വേവിച്ച്
വച്ച ഇറച്ചിയില്‍ എണ്ണ തെളിഞ്ഞ്
നില്‍ക്കുന്നത് കോരിയെടുത്ത്
മാറ്റി വയ്ക്കുക.
അരിഞ്ഞ
മല്ലിയില,
പൊതിനയില
എന്നിവയില്‍ നിന്ന് പകുതി
ഇറച്ചിയുടെ
പുറത്ത് വിതറുക.
അതിന്
മുകളില്‍ പകുതി ചോറ് ഇടുക.
നിരത്തുക.
അതിന്
മുകളില്‍ കൊത്തിഅരിഞ്ഞ
കാബേജ് ,കാരറ്റ്
,
പൈനാപ്പിള്‍
എന്നിവ വിതറുക.
വറുത്തെടുത്തത്,
ബാക്കി
ഇലകള്‍ എന്നിവ വിതറുക.
അതിന്
മുകളില്‍ ബാക്കി ചോറ് ഇടുക
.
നിരത്തുക.
ഇറച്ചിയില്‍
നിന്ന് കോരിയെടുത്ത എണ്ണ
മുകളില്‍ എല്ലാ ഭാഗത്തുമായി
ഒഴിക്കുക..
നെയ്യ്
പല ഭാഗങ്ങളിലായി ഒഴിക്കുക..
പാത്രം
നല്ലതുപോലെ അടക്കണം(Air
tight)..(വേണമെങ്കില്‍
മൈദമാവ് കുഴച്ച് പാത്രത്തിന്റെ
വക്കില്‍ ഒട്ടിച്ച് അടപ്പ്
ചേര്‍ത്ത് വച്ച്
അടക്കാം..)
മുകളില്‍
ഒരു ഭാരമുള്ള സാധനം വയ്ക്കുക.(ഇടികട്ട)
2-3
മിനിട്ട്
വരെ ചുവട്ടില്‍ തീയിടുക...അടപ്പിന്
മുകളില്‍ തീക്കനലുകള്‍
അല്ലെങ്കില്‍ തിളച്ച വെള്ളം
ഒഴിക്കുക...
20മിനിട്ടിന്
ശേഷം ദം പൊട്ടിക്കാം...
ദം
ബിരിയാണി റെഡി.....


No comments:
Post a Comment