EASY BUTTER CHICKEN
ആവശ്യമായ
സാമഗ്രികള്‍
കോഴിയിറച്ചി
(എല്ലില്ലാത്തത്)-500g
സവാള
(കൊത്തിയരിഞ്ഞത്
)-4
ഇഞ്ചി-
1ചെറിയ കഷണം
പച്ചമുളക്
-3
വെണ്ണ-75g
കാശ്‌മീരി
മുളക് പൊടി(പിരിയന്‍
മുളക്)-2 ചെറിയ
സ്പൂണ്‍
മഞ്ഞള്‍
പൊടി -അര
സ്പൂണ്‍
ടൊമാറ്റോ
പ്യൂരി -5സ്പൂണ്‍(തക്കാളി
പുഴുങ്ങി തൊലി കളഞ്ഞ് മിക്സിയില്‍
അടിച്ചെടുക്കാം)
ടൊമാറ്റോ
സോസ് -1സ്പൂണ്‍
ഫ്രഷ്
മില്‍ക് ക്രീം-2 സ്പൂണ്‍
കസൂരിമേട്ടി(ഉലുവയില)-1സ്പൂണ്‍
കശുവണ്ടിപ്പരിപ്പ്
-8/10 എണ്ണം
മല്ലിയില-5g
4മുട്ടപുഴുങ്ങിയതിന്റെ
വെള്ള-
ഉപ്പ്
-
തയ്യാറാക്കുന്ന
വിധം
പാന്‍
ചൂടാകുമ്പോള്‍ വെണ്ണയൊഴിക്കുക.
സവാള കൊത്തിയരിഞ്ഞത്
വഴറ്റുക. ഇഞ്ചി
ചതച്ചതും പച്ചമുളക് കീറിയതും
ചേര്‍ക്കുക. കാശ്‌മീരി
മുളക് പൊടി(പിരിയന്‍
മുളക്),മഞ്ഞള്‍
പൊടി എന്നിവ ചേര്‍ക്കുക.
ടൊമാറ്റോ
പ്യൂരി ചേര്‍ക്കുക.
ഇളക്കുക.
ടൊമാറ്റോ സോസ്
ചേര്‍ക്കുക. ഇളക്കുക.
ഫ്രഷ് മില്‍ക്
ക്രീം ചേര്‍ക്കുക.
കസൂരിമേട്ടി
പൊടിച്ചത് ചേര്‍ക്കുക.
ഇളക്കുക.
ഇറച്ചി ഇടുക.
ഉപ്പ്
ചേര്‍ക്കുക.ഇളക്കുക.
അടച്ച് വച്ച്
ചെറുതീയില്‍ വേവിക്കുക.
വെന്ത്
കഴിയുമ്പോള്‍ കശുവണ്ടിപ്പരിപ്പ്
അരച്ചത് ചേര്‍ക്കുക.
സെര്‍വിംഗ്
പാത്രത്തില്‍ മല്ലിയില,
ഫ്രഷ് മില്‍ക്
ക്രീം, മുട്ടപുഴുങ്ങിയതിന്റെ
വെള്ള എന്നിവ കൊണ്ട് അലങ്കരിക്കുക.





No comments:
Post a Comment