EASY CHICKEN 65
ആവശ്യമായ
സാമഗ്രികള്‍
കോഴിയിറച്ചി
(എല്ലില്ലാത്തത്,ചെറുതായി
അരിഞ്ഞത്)-500g
സവാള
(കൊത്തിയരിഞ്ഞത്
)-4
ഇഞ്ചി-
1ചെറിയ കഷണം
പച്ചമുളക്
-3
നെയ്യ്-75g
കാശ്‌മീരി
മുളക് പൊടി(പിരിയന്‍
മുളക്)-2 ചെറിയ
സ്പൂണ്‍
ടൊമാറ്റോ
പ്യൂരി -5സ്പൂണ്‍(തക്കാളി
പുഴുങ്ങി തൊലി കളഞ്ഞ് മിക്സിയില്‍
അടിച്ചെടുക്കാം)
മല്ലിയില-5g
ചെറുനാരങ്ങാ-1
ക്യാപ്‌സിക്കം-2
പെരുജീരകപൊടി-
1നുള്ള്
ഗരംമസാലപൊടി-1
നുള്ള്
കറിവേപ്പില-
കറിവേപ്പില-
വെളിച്ചെണ്ണ-
ഉപ്പ്
-
തയ്യാറാക്കുന്ന
വിധം
കോഴിയിറച്ചി
(എല്ലില്ലാത്തത്,ചെറുതായി
അരിഞ്ഞത്) ചെറുനാരങ്ങാനീരും(പകുതി
)മുളക്ചൊടിയും
മഞ്ഞള്‍ പൊടിയും പെരുജീരകപൊടിയും
ഗരംമസാലപൊടിയും ഉപ്പുംചേര്‍ത്ത്
ഒരു മണിക്കൂര്‍ മാരിനേറ്റ്
ചെയ്യുക. പൊരിച്ച്
കോരുക.
പാന്‍
ചൂടാകുമ്പോള്‍ നെയ്യ് ഒഴിക്കുക.
സവാള കൊത്തിയരിഞ്ഞത്
വഴറ്റുക. ഇഞ്ചി
ചതച്ചതും പച്ചമുളക് കീറിയതും
ചേര്‍ക്കുക. ടൊമാറ്റോ
പ്യൂരി ചേര്‍ക്കുക.
ഇളക്കുക.
കാശ്‌മീരി
മുളക് പൊടി(പിരിയന്‍
മുളക്),മഞ്ഞള്‍
പൊടി എന്നിവ ചേര്‍ക്കുക.
ഇളക്കുക.
പൊരിച്ച ഇറച്ചി
ചേര്‍ക്കുക. ഇളക്കുക.
ബാക്കി
ചെറുനാരങ്ങാനീര് ചേര്‍ക്കുക.
ഇളക്കുക.കറിവേപ്പില ഇടുക.
ക്യാപ്‌സിക്കം
ചേര്‍ക്കുക. ഇളക്കുക.
അടച്ച് വച്ച്
ചെറുതീയില്‍ വേവിക്കുക.
വെന്ത്
കഴിയുമ്പോള്‍ മല്ലിയില
അരിഞ്ഞത് ചേര്‍ക്കുക.
No comments:
Post a Comment