Monday, 6 April 2015

"സെവന്‍ സിസ്‌റ്റേഴ്‌സ്".........................


Seven Sisters

Gooseberry Juice
നെല്ലിക്കയാണ് രസായനങ്ങളില്‍ ഏറ്റവും പ്രധാനം. രസായനാധികാരത്തില്‍ ആദ്യം പറഞ്ഞിട്ടുള്ളതും നെല്ലിക്ക ചേര്‍ന്നുള്ള രസായനങ്ങളെക്കുറിച്ചാണ്. ആരോഗ്യസംരക്ഷണത്തിനും രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുന്നതിനും ഉത്തമമായ ആഹാരവും ഔഷധവുമായ വിറ്റാമിന്‍ സി-യുടെ സമൃദ്ധമായ ഉറവിടവുമാണ്. വിറ്റാമിന്‍ Aയും , Bയും കൂടാതെ കാല്‍സിയം, ഇരുമ്പ്, ഇലാജിക് ആസിഡ്,ഗാലിക് ആസിഡ് ,ടാനിക്ആസിഡ് തുടങ്ങിയവയും നെല്ലിക്കയിലുണ്ട്. ആറ് രസങ്ങളില്‍ ഉപ്പ് ഒഴികെയുള്ള അഞ്ച് രസങ്ങളും നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്നു.

    ആരോഗ്യം നിലനിര്‍ത്താനും രോഗങ്ങള്‍ വരാതിരിക്കാനും ജരാനരകള്‍ വേഗത്തില്‍ ബാധിക്കാതിരിക്കാനും നെല്ലിക്ക ഔഷധമായും ആഹാരമായും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ നമ്മുടെ പൂര്‍വികര്‍ ഉപയോഗിച്ച് വന്നിരുന്നു.
    "സെവന്‍ സിസ്‌റ്റേഴ്‌സ്" എന്ന പേരിലാണ് 7 തരത്തിലുള്ള നെല്ലിക്കാ പാനീയങ്ങള്‍ അറിയപ്പെടുന്നത്.
     
     

     
    1.ബീറ്റ് ബെറി
    ചേരുവകള്‍
    നെല്ലിക്ക-100g
    ബീറ്റ് റൂട്ട്-150g
    പുതിനയില -1g
    പഞ്ചസാരപൊടി-
    വെള്ളം-200ml
    നിര്‍മാണക്രമം
    നെല്ലിക്ക കുരുകളെഞ്ഞെടുത്ത് പുതിനയിലയും ബീറ്റ് റൂട്ടുംചേര്‍ത്ത് ജ്യൂസറിലിട്ട് നീരെടുക്കുക. പാത്രത്തില്‍ ശേഖരിച്ച നെല്ലിക്കാനീരില്‍ തിളപ്പിച്ചാറി തണുത്ത ശുദ്ധജലം ചേര്‍ത്ത് നേര്‍പ്പിക്കുക.പിന്നീട് പഞ്ചസാരപൊടിയും ചേര്‍ത്ത് ഇളക്കുക.
    ഗുണങ്ങള്‍
    ശരീരസൗന്ദര്യത്തിനും നിറത്തിനും ക്ഷീണത്തിനും ഫലപ്രദമാണ്.



     
    ക്യാരറ്റ് ബെറി
    ചേരുവകള്‍
    നെല്ലിക്ക-100g
    ക്യാരറ്റ് -200g
    പുതിനയില -1g
    പഞ്ചസാരപൊടി-
    വെള്ളം-200ml
    നിര്‍മാണക്രമം
    നെല്ലിക്ക കുരുകളെഞ്ഞെടുത്ത് പുതിനയിലയും ക്യാരറ്റുംചേര്‍ത്ത് ജ്യൂസറിലിട്ട് നീരെടുക്കുക. പാത്രത്തില്‍ ശേഖരിച്ച നെല്ലിക്കാനീരില്‍ തിളപ്പിച്ചാറി തണുത്ത ശുദ്ധജലം ചേര്‍ത്ത് നേര്‍പ്പിക്കുക.പിന്നീട് പഞ്ചസാരപൊടിയും ചേര്‍ത്ത് ഇളക്കുക.
    ഗുണങ്ങള്‍
    ശരീരസൗന്ദര്യത്തിനും നിറത്തിനും വളരെ ഫലപ്രദം. കൂടാതെ ഹൃദ്രോഗമുള്ളവര്‍ക്കും വളരെ ഫലപ്രദമാണ്.


No comments:

Post a Comment