തിക്കിടി
ഉണ്ടാക്കാം....
ആവശ്യമായ
സാമഗ്രികള്‍
കോഴിയിറച്ചി
(എല്ലില്ലാത്തത്)-200g
അരിമാവ്-200g
സവാള-2
മഞ്ഞള്‍പ്പൊടി-2നുള്ള്
മല്ലിപ്പൊടി-1സ്പൂണ്‍
മുളക്
പൊടി-1സ്പൂണ്‍
കുരുമുളക്
പൊടി -അരസ്പൂണ്‍
പെരുംജീരകപൊടി
-1
ഗരം
മസാലപൊടി -2നുള്ള്
തേങ്ങ-ഒരുമുറി
ചെറിയഉള്ളി
പട്ട-
1
ഏലക്ക-2
പെരുംജീരകം-
പച്ചമുളക്-3
തേങ്ങാപ്പാല്‍
- ഒരുമുറി
എണ്ണ-
കറിവേപ്പില
-
കടുക്-
ഉപ്പ്-
തയ്യാറാക്കുന്ന
വിധം
കോഴിയിറച്ചി
,മഞ്ഞള്‍പ്പൊടി,മല്ലിപ്പൊടി,
മുളക് പൊടി പെരുംജീരകപൊടി
, ഗരം മസാലപൊടി
(ഓരോ നുള്ള് വീതം)
,പച്ചമുളക് ഉപ്പ്
എന്നിവ ചേര്‍ത്ത് കുക്കറില്‍
വേവിക്കുക.
വെന്ത
ശേഷം ചോപ്പ് ചെയ്തെടുക്കുക.
തേങ്ങ,ചെറിയഉള്ളി,
പട്ട, ഏലക്ക,പെരുംജീരകം,
എന്നിവ മൂപ്പിക്കുക.
അതിലേക്ക്
മഞ്ഞള്‍പ്പൊടി,മല്ലിപ്പൊടി,
മുളക് പൊടി ,
കുരുമുളക് പൊടി
,ഗരം മസാലപൊടി
(ഓരോ നുള്ള് വീതം)
, എന്നിവ ചേര്‍ക്കുക.
മിക്സിയില്‍
അടിച്ചെടുക്കുക.
ഒരു
പാത്രത്തില്‍ ഉപ്പ് ചേര്‍ത്ത
വെള്ളം തിളപ്പിക്കുക.
അതിലേക്ക് അരിമാവ്
ഇടുക ഇളക്കുക.കുഴച്ചെടുക്കുക.
വളരെ ചെറിയ ഉരുളകളാക്കുക
. ഡിസ്ക് രൂപത്തിലാക്കുക.
ഒരു
പാത്രത്തില്‍ ഉപ്പ് ചേര്‍ത്ത
തേങ്ങാപ്പാല്‍ തിളപ്പിക്കുക.
അതിലേക്ക് ഡിസ്കുകള്‍
ചേര്‍ക്കുക.
ഡിസ്കുകള്‍
വെന്ത് കഴിയുമ്പോള്‍ ചോപ്പ്
ചെയ്ത ഇറച്ചി ചേര്‍ക്കുക.
മിക്സിയില്‍
അടിച്ചെടുത്തത് ചേര്‍ക്കുക.
ഇളക്കുക.
കുറുകുമ്പോള്‍
ഇറക്കുക.
ചെറിയഉള്ളി,
കറിവേപ്പില എന്നിവ
കടുക് താളിച്ചിടുക.









No comments:
Post a Comment