ഉരുളന്‍ കിഴങ്ങ് മഞ്ഞക്കറി
ആവശ്യമായ സാമഗ്രികള്‍
1.ഉരുളന്‍കിഴങ്ങ്(പുഴുങ്ങിയത്)-3
പച്ചമുളക്-മൂന്ന്
ഉപ്പ്-
വെളിച്ചെണ്ണ-50g
2.തേങ്ങ ചുരണ്ടിയത്-ഒരു കപ്പ്
ചെറിയ ഉള്ളി-4
കറിവേപ്പില-
പെരും ജീരകം-4 എണ്ണം
മഞ്ഞള്‍പൊടി-അര സ്പൂണ്‍
തയ്യാറാക്കുന്ന വിധം
രണ്ടാമത്തെ
ഐറ്റം പാനില്‍ ചെറുതായി വാട്ടുക.(ചെറിയ മണം വരും. അധികം മൂപ്പിക്കരുത്.) മിക്സിയില്‍
നന്നായി അടിച്ചെടുക്കുക.
പാന്‍
ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിയ്ക്കുക. കറിവേപ്പില ഇടുക. പുഴുങ്ങിയ ഉരുളന്‍കിഴങ്ങ്, പച്ചമുളക് എന്നിവ ചേര്‍ക്കുക. വഴറ്റുക.
അടിച്ചെടുത്ത
കൂട്ട്,ഉപ്പ് എന്നിവ ചേര്‍ക്കുക. ഇളക്കുക. തിളച്ച ശേഷം ഇറക്കുക.
ചൂടോടെ
നൂലപ്പത്തിനൊപ്പമോ അരിപ്പത്തിരിയ്ക്കൊപ്പമോ കൂട്ടാക്കൂ...


No comments:
Post a Comment