Tuesday, 30 April 2013

വഴുതിനപേസ്റ്റ്...............


ചപ്പാത്തിയ്ക്ക് കൂട്ട്  വഴുതിന പേസ്റ്റ്


ആവശ്യമായ സാമഗ്രികള്‍

വഴുതിന-2
തക്കാളി- 2 (ചോപ്പ് ചെയ് തത്)
സവാള-നാല് (ചോപ്പ് ചെയ് തത്)
പച്ചമുളക്-മൂന്ന്
കറിവേപ്പില-
മല്ലിയില-

ഉപ്പ്-
മുളക് പൊടി(പിരിയന്‍ മുളക്)-1സ്പൂണ്‍
മഞ്ഞള്‍ പൊടി-1നുള്ള്
കുരുമുളക് പൊടി-1നുള്ള്
പെരുംജീരകപൊടി-1നുള്ള്
ഗരം മസാലപൊടി-1നുള്ള്
വെളിച്ചെണ്ണ-50g

തയ്യാറാക്കുന്ന വിധം

പാന്‍ ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിയ്ക്കുക. കറിവേപ്പില ഇടുക. ചോപ്പ് ചെയ് ത സവാള ,പച്ചമുളക് എന്നിവ ചേര്‍ക്കുക. വഴറ്റുക. വാടിക്കഴിയുമ്പോള്‍ ചോപ്പ് ചെയ് ത  തക്കാളി  ചേര്‍ക്കുകവഴറ്റുക. അരിഞ്ഞ വഴുതിന ചേര്‍ക്കുക.   വഴറ്റുകഉപ്പ്പൊടി, മുളക് പൊടി, മഞ്ഞള്‍ പൊടി, കുരുമുളക് പൊടി,പെരുംജീരകപൊടി, ഗരം മസാലപൊടി എന്നിവ ചേര്‍ക്കുകഇളക്കുക. മല്ലിയില ചേര്‍ക്കുകഇറക്കുക.
ചൂടോടെ ചപ്പാത്തിയ്ക്കൊപ്പം കൂട്ടാക്കൂ...







കടപ്പാട്:Mr. ഷിജോസേവ്യറിന്റെ ടെറസിലെ പച്ചക്കറി കൃഷി

No comments:

Post a Comment