Sunday, 4 September 2011

കോഴിവട


കോഴിവട

ആവശ്യമായ സാമഗ്രികള്‍
കോഴിയിറച്ചി (എല്ലും മാംസവും ചേര്‍ന്ന കഷണങ്ങള്‍.മാംസം അധികം വേണ്ട)-8
ഇഞ്ചി-കൊത്തിയരിഞ്ഞത് 1 കഷണം
വെളുത്തുള്ളി-കൊത്തിയരിഞ്ഞത് 4 അല്ലി
പച്ചമുളക് -കൊത്തിയരിഞ്ഞത് 4 എണ്ണം
കറിവേപ്പില
കടലമാവ് 150 g
മുളക്പൊടി 2സ്പൂണ്‍
കായപൊടി 2നുള്ള്
വെളിച്ചെണ്ണ-
ഉപ്പ് -പാകത്തിന്

തയ്യാറാക്കുന്ന വിധം
കോഴിയിറച്ചിയില്‍ ഉപ്പ് -പാകത്തിന് ചേര്‍ക്കുക. ഇഞ്ചി-കൊത്തിയരിഞ്ഞത്
വെളുത്തുള്ളി-കൊത്തിയരിഞ്ഞത് പച്ചമുളക് -കൊത്തിയരിഞ്ഞത് എന്നിവ
ചേര്‍ക്കുക. മുളക്പൊടി, കായപൊടി, കറിവേപ്പില എന്നിവ ചേര്‍ക്കുക. കടലമാവ് ചേര്‍ത്ത് ഇളക്കുക. ഒരു മണിയ്ക്കൂര്‍ മാരിനേറ്റ് ചെയ്യുക.

വെളിച്ചെണ്ണ ചൂടാകുമ്പോള്‍ മൂന്നോ നാലോ വീതം ഇട്ട് മൂപ്പിച്ചെടുക്കുക.
ചൂടോടെ ഉപയോഗിക്കുക.





No comments:

Post a Comment