മുട്ടബജി
മുട്ട-3
പച്ച മുളക്-4
ഇഞ്ചി-ഒരു കഷണം
മഞ്ഞള്‍പൊടി-നുള്ള്
തേങ്ങ ചിരകിയത്-(പകുതി തേങ്ങ)
ബ്രഡ് പൊടി-3സ്പൂണ്‍
കോണ്‍ ഫ്ലോര്‍ -3സ്പൂണ്‍
കറിവേപ്പില
ഉപ്പ് പാകത്തിന്
തയ്യാറാക്കുന്ന വിധം
മുട്ട പുഴുങ്ങിയെടുക്കുക.
തേങ്ങ ചിരകിയത് , പച്ച മുളക്, ഇഞ്ചി,ഉപ്പ് ,കറിവേപ്പില എന്നിവ മിക്സിയില്‍ അരച്ചെടുക്കുക.
പുഴുങ്ങിയ മുട്ട രണ്ടായി മുറിയ്ക്കുക. തേങ്ങാക്കൂട്ട് മുട്ടയുടെ മുറിച്ച ഭാഗത്ത്പൊതിയുക.
ബ്രഡ് പൊടി, കോണ്‍ ഫ്ലോര്‍, മഞ്ഞള്‍പൊടി, ഉപ്പ് എന്നിവ കുറച്ച് വെള്ളത്തില്‍ കുഴയ്ക്കുക. ഇതുപയോഗിച്ച് മുട്ട പൊതിയുക
വെളിച്ചെണ്ണ ചൂടാകുമ്പോള്‍ ഓരോന്നായി ഇടുക. പൊരിയുമ്പോള്‍ തിരിച്ചിടുക.
വൈകുന്നേരം ചായയോടൊപ്പം ചൂടോടെ ഉപയോഗിക്കൂ.....














No comments:
Post a Comment