പയ്യോളിചിക്കന്‍
കോഴിയിറച്ചി - 500g
പിരിയന്‍ മുളക്-200g
ഇഞ്ചി-150g
വിനാഗിരി-200ml
മഞ്ഞള്‍പൊടി-നുള്ള്
തേങ്ങ ചിരകിയത്-(ഒരു ചെറിയതേങ്ങ)
കറിവേപ്പില-
കറിവേപ്പില-
ഉപ്പ് പാകത്തിന്
തയ്യാറാക്കുന്ന വിധം
1.കോഴിയിറച്ചി ഉപ്പ് , 50ml വിനാഗിരി, മഞ്ഞള്‍പൊടി ഇഞ്ചി-50gഅരച്ചത് എന്നിവ ചേര്‍ത്ത് 25മിനിട്ട് നേരം മാരിനേറ്റ് ചെയ്യുക.
2.പിരിയന്‍ മുളക് ഒരു വിസില്‍ കേള്‍ക്കുന്നത് വരെ വേവിക്കുക.
3.വേവിച്ച പിരിയന്‍ മുളക് ,വിനാഗിരി, ഇഞ്ചി , ഉപ്പ് എന്നിവ മിക്സിയില്‍ അരച്ചെടുക്കുക. ഇത് രണ്ട് ഭാഗങ്ങളാക്കുക.
4.ഒരു ഭാഗം, മാരിനേറ്റ് ചെയ്ത കോഴിയിറച്ചിയില്‍ പുരട്ടുക.
5.രണ്ടാം ഭാഗം തേങ്ങ ചിരകിയതുമായി കൂട്ടിക്കലര്‍ത്തുക.
6.ഫ്രൈപാന്‍ ചൂടാകുമ്പോള്‍ കോഴിയിറച്ചി നിരത്തുക. 10 മിനിട്ട് കഴിയുമ്പോള്‍ തിരിച്ചിടുക.
10 മിനിട്ട് കഴിയുമ്പോള്‍ തേങ്ങാകൂട്ട് കൂട്ടിക്കലര്‍ത്തുക. ഇളക്കുക.
കറിവേപ്പില ചേര്‍ക്കുക. 25 മിനിട്ട് നേരം (5 മിനിട്ട് ഇടവിട്ട്) ഇളക്കുക.
പയ്യോളി ചിക്കന്‍ റെഡി.......
ഒറട്ടി, അരിപ്പത്തിരി, പറോട്ട, നൂലപ്പം എന്നിവയോടൊപ്പം ചൂടോടെ ഉപയോഗിക്കൂ.....
![]() |
| പിരിയന്‍ മുളക് |
![]() |
| ഇഞ്ചി |




















No comments:
Post a Comment