Sunday, 19 June 2011

കായ-നെത്തോലിതോരന്‍


പച്ചക്കറികള്‍ കഴിയ്ക്കാന്‍ ഇഷ്ടപ്പെടാത്ത മക്കളെ അത് തീറ്റിയ്ക്കണോ?
ഇതാ ഒരു വഴി......
കായ-നെത്തോലിതോരന്‍
നെത്തോലി കായതോരന്‍
ആവശ്യമായ സാധനങ്ങള്‍

1. നെത്തോലി(വൃത്തിയാക്കിയത്,മുളള് മാറ്റിയത്)-200g
2. കായ- 1 ചെറുതായിഅരിഞ്ഞത്
3. വെളുത്തുള്ളി- 1 അല്ലി
ഇഞ്ചി-ഒരു ചെറിയകഷണം
തേങ്ങ ചിരണ്ടിയത്-അരമുറി
ചെറിയഉള്ളി- 7എണ്ണം
പച്ചമുളക്-3എണ്ണം
4. എണ്ണ-
    കടുക്
    കറിവേപ്പില

തയ്യാറാക്കുന്ന വിധം

മൂന്നാം ചേരുവ ചതച്ചെടുക്കുക. പാന്‍ ചൂടാകുംപോള്‍ എണ്ണ ഒഴിയ്ക്കുക. എണ്ണ ചൂടാകുംപോള്‍ കടുക് കറിവേപ്പില എന്നിവ ചേര്‍ക്കുക. നെത്തോലി , കായ ചെറുതായിഅരിഞ്ഞത് എന്നിവ ചേര്‍ക്കുക. ചതച്ച
അരപ്പ് ചേര്‍ക്കുക. അടച്ച് വച്ച് 15 മിനിട്ട് വേവിയ്ക്കുക. ഇളക്കുക.
ചൂടോടെ , ചോറിനോടൊപ്പമോ, പലഹാരങ്ങളോടൊപ്പമോ മക്കള്‍ക്ക് നല്‍കൂ........


No comments:

Post a Comment