Thursday, 25 December 2014

ഫ്രൂട്ട് സാലഡ് സ്ട്രാബെറി ഫ്ലേവര്‍

ഫ്രൂട്ട് സാലഡ്  സ്ട്രാബെറി ഫ്ലേവറില്‍
 ഫ്രൂട്ട് സാലഡ് (സ്ട്രാബെറി ഫ്ലേവര്‍) കരിക്ക് ചേര്‍ത്തത്....

ആവശ്യമായ സാമഗ്രികള്‍
പഴങ്ങള്‍(ചെറുതായി അറിഞ്ഞത്)-ഏത്തപ്പഴം,മുന്തിരി,പപ്പായ,ആപ്പിള്‍-
കരിക്ക്(ചെറുതായി അറിഞ്ഞത്)-
അണ്ടിപ്പരിപ്പ്-
ഉണക്കമുന്തിരി-
മില്‍ക്ക് ക്രീം-
മില്‍ക്‌മെയിഡ്-
ഐസ്ക്രീം(സ്ട്രാബെറി ഫ്ലേവര്‍)-
പഞ്ചസാര-
കസ്റ്റാര്‍ഡ് പൗഡര്‍-
പാല്‍-
തയ്യാറാക്കുന്ന വിധം
പഞ്ചസാര ,ഇരട്ടി വെള്ളവും ചേര്‍ത്ത് തിളപ്പിച്ച് പഞ്ചസാര സിറപ്പ് തയ്യാറാക്കുക.
നന്നായി തണുത്ത് കഴിയുമ്പോള്‍ അരിഞ്ഞ പഴങ്ങളും കരിക്കും ചേര്‍ക്കുക. ഫ്രിഡ്‌ജില്‍ വച്ച് തണുപ്പിക്കുക.
മൂന്ന് സ്പൂണ്‍ കസ്റ്റാര്‍ഡ് പൗഡര്‍ തണുത്ത പാലില്‍ ലയിപ്പിച്ചെടുക്കക.
അര ലിറ്റര്‍ പാലിലേക്ക് കസ്റ്റാര്‍ഡ് പൗഡര്‍ ലായനി ടചര്‍ക്കുക.തിളപ്പിക്കുക.കുറുകുമ്പോള്‍ ഇറക്കുക..
നന്നായി തണുത്ത് കഴിയുമ്പോള്‍ ഫ്രിഡ്‌ജില്‍ വച്ച് തണുപ്പിക്കുക.
സെര്‍വ്വ് ചെയ്യാന്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ എടുക്കൂ.....

മില്‍ക്ക് ക്രീം / മില്‍ക്‌മെയിഡ് കൊണ്ട് സുതാര്യമായ ഗ്ലാസില്‍ നീളത്തില്‍ വരകള്‍ ഇടൂ..
ഒരു ലയര്‍ സിറപ്പിലിട്ട പഴങ്ങള്‍ ഇടൂ..
ഒരു ലയര്‍ കസ്റ്റാര്‍ഡ് ഇടൂ..അണ്ടിപ്പരിപ്പ് ,ഉണക്കമുന്തിരി ഇടൂ
ഒരു ലയര്‍ സിറപ്പിലിട്ട പഴങ്ങള്‍ ഇടൂ..
ഐസ്ക്രീം(സ്ട്രാബെറി ഫ്ലേവര്‍) മുകളില്‍ അണ്ടിപ്പരിപ്പ് ,ഉണക്കമുന്തിരി ഇടൂ
മുന്തിരി/ ചെറി മുകളില്‍
ഫ്രൂട്ട് സാലഡ് (സ്ട്രാബെറി ഫ്ലേവര്‍) കരിക്ക് ചേര്‍ത്തത് റെഡി....











 

No comments:

Post a Comment