Saturday, 29 November 2014

TUNA PICKLE......

ചൂരഅച്ചാര്‍

ആവശ്യമായ സാമഗ്രികള്‍
ചൂരമീന്‍ (കഷണങ്ങളാക്കിയത്)-1kg
ഇഞ്ചി(അരിഞ്ഞത്)-100g,  ചതച്ചത് -50g
വെളുത്തുള്ളി(അരിഞ്ഞത്)-100g ,ചതച്ചത് -50g
പച്ചമുളക് (അരിഞ്ഞത്)-100g , ചതച്ചത് -50g
ഉപ്പ്-പാകത്തിന്
മഞ്ഞള്‍പൊടി-അര സ്പൂണ്‍
മുളക് പൊടി-5 സ്പൂണ്‍
മല്ലിപൊടി-4സ്പൂണ്‍
പെരുംജീരകപൊടി-അര സ്പൂണ്‍
ഉലുവാ പൊടി-1സ്പൂണ്‍
കായപൊടി-അര സ്പൂണ്‍
കുരുമുളക് പൊടി-1സ്പൂണ്‍
വിനാഗിരി-
കറിവേപ്പില-

വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം
മീന്‍ ചെറിയ ചതുരകഷണങ്ങളായി അരിഞ്ഞെടുക്കുക . ഉപ്പുപയോഗിച്ച് വൃത്തിയായി കഴുകുക.  ചെറുനാരങ്ങാനീര്, ഉപ്പ്  എന്നിവ പുരട്ടുക. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ,  എന്നിവ ചതച്ചത്  മീനില്‍ ചേര്‍ക്കുക. ഇളക്കുക. മഞ്ഞള്‍ പൊടി, മുളക് പൊടി, കുരുമുളക് പൊടി,മല്ലി പൊടി, പെരുംജീരക പൊടി, എന്നിവ പറഞ്ഞിരിക്കുന്ന അളവിന്റെ പകുതി മീനില്‍ പുരട്ടുക. അര മണിക്കൂര്‍ മാരിനേറ്റ് ചെയ്യുക.
മീന്‍ എണ്ണയില്‍ പൊരിച്ചെടുക്കുക.
എണ്ണയില്‍ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് , കറിവേപ്പില എന്നിവ അരിഞ്ഞത് വഴറ്റുക. മഞ്ഞള്‍ പൊടി, മുളക് പൊടി, ,മല്ലി പൊടി,ഉലുവാ പൊടി, കായപൊടി എന്നിവ ചേര്‍ക്കുക. പൊരിച്ച മീന്‍ ചേര്‍ക്കുക. വിനാഗിരി ചേര്‍ക്കുക. ഇളക്കുക. ഇറക്കുക. തണുത്ത് കഴിയുമ്പോള്‍ ടിന്നിലേക്ക് മാറ്റുക. നനവില്ലാത്ത സ്‌പൂണ്‍ ഉപയോഗിച്ച് മാത്രം എടുക്കുക.
ചൂരഅച്ചാര്‍ റെഡി....






No comments:

Post a Comment