ആവശ്യമായ
സാമഗ്രികള്‍
1.ആകോലി-750
g
കൈമ
അരി-1kg
2.സവാള-3(കൊത്തിയരിഞ്ഞത്
)
3.തക്കാളി-2(കൊത്തിയരിഞ്ഞത്
)
4.ഇഞ്ചി-1കഷണം(ചതച്ചത്
)
5.വെളുത്തുള്ളി-10
അല്ലി(ചതച്ചത്
)
6.പച്ചമുളക്-4(ചതച്ചത്
)
7.മുളക്പൊടി-2
സ്പൂണ്‍
8.മഞ്ഞള്‍പൊടി-1
നുള്ള്
9.മല്ലിപ്പൊടി-അര
സ്പൂണ്‍
10.കുരുമുളക്പൊടി-
1 സ്പൂണ്‍
11.പെരുംജീരകപൊടി-അര
സ്പൂണ്‍
ഗരം
മസാലപൊടി-3നുള്ള്
12.എണ്ണ-200g
13ഉണക്കമുന്തിരി,
അണ്ടിപ്പരിപ്പ്
14.കറിവേപ്പില
15.കാബേജ്,
ബീന്‍സ്,
കാരറ്റ്
- 100g വീതം
അരിഞ്ഞത്
16.മല്ലിയില
,പൊതിനയില
-100g
17.നിറങ്ങള്‍
,നാരങ്ങാനീര്
18.പനീര്‍,
പൈനാപ്പിള്‍
എസ്സന്‍സ്
19.നെയ്യ്
20..ഉപ്പ്
തയ്യാറാക്കുന്ന
വിധം
ആകോലി
വൃത്തിയാക്കുക.
വരയുക.
ഉപ്പ്
ഉപയോഗിച്ച് നന്നായി കഴുകുക.
ചെറുനാരങ്ങ
നീര് ഉപയോഗിച്ചും കഴുകുക.
പകുതി
വീതം മുളക്പൊടി ,മഞ്ഞള്‍പൊടി
,മല്ലിപ്പൊടി
,കുരുമുളക്പൊടി
,
ഗരം
മസാലപൊടി ,
പെരുംജീരകപൊടി
,
ചതച്ച
ഇഞ്ചി ,വെളുത്തുള്ളി
,പച്ചമുളക്
,അല്പം
എണ്ണ ,പാകത്തിന്
ഉപ്പ്എന്നിവ കുഴച്ച് മീനില്‍
പുരട്ടുക.
അര
മണിക്കൂര്‍ മാരിനേറ്റ്
ചെയ്യുക.
പാത്രം
ചൂടാകുമ്പോള്‍ എണ്ണ ഒഴിക്കുക.
. മീന്‍
നിരത്തുക. പൊരിച്ച്
കോരുക. അതേ
പാത്രത്തില്‍ സവാള ,തക്കാളി
,പച്ചമുളക്
എന്നിവ കൊത്തിയരിഞ്ഞത് ഇട്ട്
വഴറ്റുക. ബാക്കി
പൊടികളും ചതച്ചതും ചേര്‍ക്കുക.
വഴറ്റുക.
മുകളില്‍
മീന്‍ നിരത്തുക.
മീന്‍
മസാല റെഡി.
കൈമ
അരി കഴുകി ഊറ്റുക.
അരിയുടെ
ഇരട്ടി വെള്ളം(ഒരു
കപ്പ് കുറച്ച് )
പാത്രത്തിലേക്ക്
ഒഴിക്കുക.വെള്ളത്തില്‍
ഉപ്പ് ചേര്‍ക്കുക.
തിളപ്പിക്കുക.
അരി
ഇടുക.ഇളക്കുക.
പാന്‍
അടക്കുക. ചെറിയ
തീയില്‍ 10 മിനിട്ട്
.. ഇളക്കുക.
പാന്‍
അടക്കുക. ചെറിയ
തീയില്‍ 7 മിനിട്ട്
. കാബേജ്
,ബീന്‍സ്
,കാരറ്റ്
എന്നിവ അരിഞ്ഞത് ചേര്‍ക്കുക.
ഇളക്കുക.
ദം
ഇടാം..
പാത്രത്തില്‍
മീന്‍ മസാല നിരത്തുക.
കൈമറൈസ്
നിരത്തുക.നെയ്യില്‍
മൂപ്പിച്ച സവാള ,ഉണക്കമുന്തിരി,
അണ്ടിപ്പരിപ്പ്
എന്നിവ നിരത്തുക.
കൈമറൈസ്
നിരത്തുക. ഒരു
നുള്ള് ഗരം മസാല പൊടി തൂവുക.
മല്ലിയില
, പൊതിനയില
എന്നിവ നിരത്തുക.കൈമറൈസ്
നിരത്തുക. പനീര്‍,
പൈനാപ്പിള്‍
എസ്സന്‍സ് എന്നിവ കുടയുക.
നിറങ്ങള്‍
നാരങ്ങാനീരില്‍ ചാലിച്ച്
ഇറ്റിച്ച് വീഴ്തുക.
പാത്രത്തിന്റെ
അടിഭാഗം വരെ എത്തുന്ന വിധം
ചെറിയ കുഴികള്‍ ഉണ്ടാക്കി
നല്ല നെയ്യ് വീഴ്തുക.
ദം
ചെറുതീയില്‍ പത്ത് മിനിട്ട്.
കൈമ
ആകോലി റൈസ് റെഡി....
ചൂടോടെ
വിളമ്പി കൊടുക്കൂ........








No comments:
Post a Comment