മുട്ട കബാബ് ഉണ്ടാക്കാം......
മുട്ടകബാബ്...
ആവശ്യമായ
സാമഗ്രികള്‍
കോഴിയിറച്ചി
(എല്ലില്ലാത്തത്)-250g
സവാള-2
പച്ചമുളക്-3
മുട്ട(വെള്ളക്കരു)-2
മുട്ട-4
ഉരുളക്കിഴങ്ങ്-3
ബ്രഡ്പൊടി-100g
മഞ്ഞള്‍പ്പൊടി,
മല്ലിപ്പൊടി,
മുളക്
പൊടി
കുരുമുളക്
പൊടി
പെരുംജീരകപൊടി
,
ഗരം
മസാലപൊടി
കറിവേപ്പില-
എണ്ണ
ഉപ്പ്
തയ്യാറാക്കുന്ന
വിധം
കോഴിയിറച്ചി
,മഞ്ഞള്‍പ്പൊടി,മല്ലിപ്പൊടി,
മുളക് പൊടി പെരുംജീരകപൊടി
, ഗരം മസാലപൊടി,
കുരുമുളക് പൊടി
(ഓരോ നുള്ള് വീതം)
,പച്ചമുളക് ,ഉപ്പ്
എന്നിവ ചേര്‍ത്ത് വേവിക്കുക.
വെന്ത
ശേഷം ചോപ്പ് ചെയ്തെടുക്കുക.
ഉരുളക്കിഴങ്ങ്
പുഴുങ്ങി ഉടച്ചെടുക്കുക..
മുട്ട
പുഴുങ്ങി ചെറുതായി നീളത്തില്‍
അരിഞ്ഞെടുക്കുക.
പാന്‍
ചൂടാകുമ്പോള്‍ അല്പം
എണ്ണയൊഴിക്കുക. സവാള
,പച്ചമുളക് എന്നിവ
വഴറ്റുക. മഞ്ഞള്‍പ്പൊടി,മല്ലിപ്പൊടി,
മുളക് പൊടി പെരുംജീരകപൊടി
, ഗരം മസാലപൊടി
,കുരുമുളക് പൊടി(
ഓരോ നുള്ള് വീതം)
ചേര്‍ക്കുക.
കറിവേപ്പില ചേര്‍ക്കുക.
ചോപ്പ് ചെയ്തെടുത്ത
ഇറച്ചി ചേര്‍ക്കുക.
ഉരുളക്കിഴങ്ങ്
പുഴുങ്ങിയത് ചേര്‍ക്കുക.
ഇളക്കുക. കൂട്ട്
റെഡി.
മുട്ടയുടെ
വെള്ള അടിച്ചെടുക്കുക.
കൂട്ട്
ചെറിയ ഉരുളകളാക്കി കൈയില്‍
വച്ച് പരത്തി അതില്‍ മുട്ട
പൊതിഞ്ഞെടുക്കുക.
വെള്ളക്കരുവില്‍
മുക്കി ബ്രഡ് പൊടിയില്‍
ഉരുട്ടിയെടുക്കുക.
പാന്‍
ചൂടാകുമ്പോള്‍ എണ്ണ ഒഴിക്കുക
. ഓരോന്നായി ഇട്ട്
ഡീപ് ഫ്രൈ ചെയ്തെടുക്കുക.
ചൂടോടെ
മുട്ടകബാബ് കഴിക്കൂ......













No comments:
Post a Comment