Saturday, 4 May 2013

കടലപ്പായസം


കടലപ്പായസം


ആവശ്യമായസാമഗ്രികള്‍
   കടലപ്പരിപ്പ് - 250 g
    ശര്‍ക്കര-150g
   തേങ്ങാപ്പാല്‍-ഒന്നാംപാല്‍-200ml
   തേങ്ങാപ്പാല്‍-രണ്ടാംപാല്‍-200ml
   നെയ്യ് -50g
അരിഞ്ഞെടുത്ത തേങ്ങ-100g
തയ്യാറാക്കുന്ന വിധം

കടലപ്പരിപ്പ് കുക്കറില്‍ രണ്ടാംപാല്‍ ചേര്‍ത്ത് വേവിക്കുക. വെന്തശേഷം പകുതി കുക്കറില്‍ അടിച്ചെടുക്കുക.

ശര്‍ക്കര ഉരുക്കി അരിച്ചെടുക്കുക. ഇതും പരിപ്പും ചേര്‍ത്ത് വേവിക്കുക. ഒന്നാംപാല്‍ ചേര്‍ക്കുക. (അല്പം ഉപ്പ് ചേര്‍ത്ത് രുചിച്ച് നോക്കൂ...... വ്യത്യസ്ത രുചിയില്‍ ….കുറച്ച് മാത്രമെടുത്ത് പരീക്ഷിച്ച് നോക്കൂ...)
അരിഞ്ഞെടുത്ത തേങ്ങ  നെയ്യില്‍ മൂപ്പിച്ച് ചേര്‍ക്കുക.
ചൂടോടെ കഴിക്കൂ.............



1 comment:

  1. ജീവിതത്തില്‍ കടലപ്പായസം എന്ന് ഇന്നാണ് കേള്‍ക്കുന്നത് - വി. എസ്സിന്‍റെ തൊണ്ണൂറാം പിറന്നാളിനെ പറ്റിയുള്ള വാര്‍ത്തയില്‍. അത് ഇത്ര ലളിതമാണെന്ന് കരുതിയിരുന്നില്ല. നന്ദി.

    ReplyDelete