Tuesday, 23 April 2013

മാമ്പഴപ്പച്ചടി


മാമ്പഴപ്പച്ചടി


ആവശ്യമായസാമഗ്രികള്‍
 1.മാമ്പഴം-2
   പച്ചമാങ്ങ-2
 2.മഞ്ഞള്‍പൊടി-അരസ്പൂണ്‍

 3.തേങ്ങ-അരമുറി
   ചെറിയ ഉള്ളി-2
   പച്ചമുളക്-2
 4.ശര്‍ക്കര-ഒരുണ്ട(നെല്ലിക്കാവലുപ്പത്തിന്)
 5.വെളിച്ചെണ്ണ-2സ്പൂണ്‍
   കടുക്-1 നുള്ള്
   വറ്റല്‍മുളക്-1
   കറിവേപ്പില
ഉപ്പ്-
തയ്യാറാക്കുന്ന വിധം
 മാമ്പഴം, പച്ചമാങ്ങ എന്നിവ ചെറുതായി അരിഞ്ഞ്   പാകത്തിന് വെള്ളവുമൊഴിച്ച് വേവിക്കുക.
വെന്തശേഷം  ശര്‍ക്കരയും പാകത്തിന് ഉപ്പും ചേര്‍ക്കുക.
തേങ്ങ, ചെറിയ ഉള്ളി, പച്ചമുളക്, മഞ്ഞപ്പൊടി എന്നിവ അരച്ചെടുത്തത് ചേര്‍ക്കുക.
പാത്രത്തിന്റെ വശത്ത് തിളവരുമ്പോള്‍ ഇറക്കുക.
വെളിച്ചെണ്ണയില്‍ കടുക് പൊട്ടിക്കുക.വറ്റല്‍മുളകും അരിഞ്ഞ ചെറിയ ഉള്ളിയും കറിവേപ്പിലയും മൂപ്പിക്കുക. കറിയില്‍ ഇതും ചേര്‍ത്തിളക്കുക.


No comments:

Post a Comment