Sunday, 21 April 2013

അരിപ്പത്തിരി



അരിപ്പത്തിരി


ആവശ്യമായസാമഗ്രികള്‍

വറുത്ത  അരിമാവ്- 1നാഴി
തേങ്ങാപ്പാല്‍- 1നാഴി
ഉപ്പ്-

തയ്യാറാക്കുന്ന വിധം
 പാകത്തിന് ഉപ്പ് ചേര്‍ത്ത തേങ്ങാപ്പാല്‍ തിളപ്പിക്കുക. തിളച്ചുകൊണ്ടിരിക്കുന്ന തേങ്ങാപ്പാലിലേക്ക് മാവ് ചേര്‍ക്കുക. തീ കുറക്കുക. ഒരു മിനിട്ട് അടച്ചുവക്കുക. വേറൊരു പരന്ന പാത്രത്തിലേക്ക് മാറ്റുക. നന്നായി മര്‍ദ്ദിച്ച്  വലിയ ഉരുളയാക്കുക.
 ചെറിയ ഉരുളകളാക്കി പൊടിമാവില്‍ മുക്കി ഓരോന്നായി പരത്തിയെടുക്കുക.(നല്ല വൃത്താകൃതിയില്‍ ലഭിക്കുന്നതിന് വലിയ അടപ്പ് ഉപയോഗിച്ച് മുറിച്ചെടുക്കാം .)

പാന്‍ നന്നായി ചൂടാകുമ്പോള്‍ ഓരോന്നായി ചുട്ടെടുക്കുക. പരന്ന പാത്രത്തിലേക്ക് ഇടുക. തണുത്ത ശേഷം അടുക്കിവെക്കാം...



No comments:

Post a Comment