Sunday, 18 September 2011

കണവാറോസ്റ്റ്


കണവാറോസ്റ്റ്

ആവശ്യമായ സാമഗ്രികള്‍
കണവ- അരിഞ്ഞത്
സവാള-2 അരിഞ്ഞത്
പച്ച മുളക്-4
തക്കാളി-1
ഇഞ്ചി-ഒരു കഷണം
വെളുത്തുള്ളി-4അല്ലി
മഞ്ഞള്‍പൊടി-1 നുള്ള്
മുളക്പൊടി-1 സ്പൂണ്‍
മല്ലിപൊടി-1 സ്പൂണ്‍
പെരുംജീരകപൊടി- അര സ്പൂണ്‍
കുരുമുളക്പൊടി-1 സ്പൂണ്‍
തേങ്ങാപാല്‍-(ഒരു മുറി തേങ്ങ)
കറിവേപ്പില
എണ്ണ
ഉപ്പ് പാകത്തിന്
തയ്യാറാക്കുന്ന വിധം
കണവ ,മഞ്ഞള്‍പൊടി,മുളക്പൊടി, മല്ലിപൊടി, പെരുംജീരകപൊടി, കുരുമുളക്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് 10 മിനിട്ട് നേരം വയ്ക്കുക.
ഫ്രൈ പാന്‍ ചൂടാകുമ്പോള്‍ എണ്ണ ഒഴിക്കുക. സവാള, പച്ച മുളക് എന്നിവ വഴറ്റുക.
തക്കാളി അരിഞ്ഞതും ചേര്‍ത്ത് വഴറ്റുക.
ഇഞ്ചി, വെളുത്തുള്ളി എന്നിവ ചതച്ച് ചേര്‍ക്കുക.
കറിവേപ്പില ചേര്‍ക്കുക.
അരപ്പ് ചേര്‍ത്ത് വച്ചിരിക്കുന്ന കണവ ചേര്‍ക്കുക. നന്നായി ഇളക്കിയോജിപ്പിക്കുക. ഉപ്പ് പാകത്തിന് ചേര്‍ക്കുക.
തേങ്ങാപാല്‍ ചേര്‍ക്കുക.
ചൂടോടെ ഉപയോഗിക്കൂ.....












No comments:

Post a Comment