Monday, 5 September 2011

ബംഗാളി-ചിങ്ങോലി പായസം


ഓണത്തിനൊരു ബംഗാളി-ചിങ്ങോലി പായസം ആയാലോ?

ആവശ്യമായ സാധനങ്ങള്‍
1.പശുവിന്‍പാല്‍-4 കപ്പ്
2.പഞ്ചസാര-1 കപ്പ്
3.ബദാം കുതിര്‍ത്തത് 100g
4.അണ്ടിപ്പരിപ്പ് 50g
5.ഉണക്കമുന്തിരി 50g
5.നെയ്യ് 300g
6.അവില്‍- 1കപ്പ്
7.ഏലയ്ക്കാപൊടി
8.ഗോതമ്പ്മാവ് 1കപ്പ്
9ഉപ്പ്
തയ്യാറാക്കുന്ന വിധം
കുറച്ച് നെയ്യില്‍ അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവ മൂപ്പിച്ച് കോരുക.പാല്‍ ഒഴിക്കുക. പഞ്ചസാര ചേര്‍ക്കുക. അവില്‍ ചേര്‍ക്കുക. നന്നായി ഇളക്കുക. ബദാം കുതിര്‍ത്തത് ചതച്ച് ചേര്‍ക്കുക.
നന്നായി ഇളക്കുക. കുറുകുമ്പോള്‍ വറുത്ത അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, ഏലയ്ക്കാപൊടി എന്നിവ ചേര്‍ക്കുക.
ഗോതമ്പ്മാവ് ഉപ്പും വെള്ളവും ചേര്‍ത്ത് കുഴക്കുക. ചെറിയ ഉരുളകളാക്കി പരത്തുക. (സാധാരണ പൂരിയുടെ പകുതി വലുപ്പം മതി) ഓരോന്നായി നെയ്യില്‍ പൊരിച്ചെടുക്കുക.
കുഴിയന്‍ പാത്രത്തില്‍ രണ്ട് പൂരി, അതിന് പുറത്ത് പായസകൂട്ട് ഒഴിക്കുക. ചൂടോടെ ഉപയോഗിക്കുക.












No comments:

Post a Comment