Thursday, 16 May 2013

മാങ്ങാമധുരക്കറി


മാങ്ങാമധുരക്കറി ബിരിയാണിക്ക് സൈഡ് ഡിഷ്
കജോറിസിന് ഒരു പകരക്കാരന്‍

ആവശ്യമായ സാമഗ്രികള്‍
മാങ്ങാ-4(ചതുരകഷണങ്ങളായി അരിഞ്ഞത്)
മഞ്ഞള്‍പൊടി-2 നുള്ള്
മുളക് പൊടി-1സ്പൂണ്‍
ഉലുവാപൊടി-2 നുള്ള്
ശര്‍ക്കര-(ഉരുക്കി അരിച്ചത്)4 സ്പൂണ്‍
ഉപ്പ്-
കറിവേപ്പില-
കടുക്-
വെളിച്ചെണ്ണ-2 സ്പൂണ്‍
തയ്യാറാക്കുന്ന വിധം

മാങ്ങാ ,മഞ്ഞള്‍പൊടി, മുളക് പൊടി, ഉലുവാപൊടി എന്നിവ ഉപ്പും ചേര്‍ത്ത് വേവിക്കുക.
അല്പം ഉടക്കുക.
ശര്‍ക്കര ചേര്‍ക്കുക.
വെളിച്ചെണ്ണയില്‍ കടുകും കറിവേപ്പിലയും മൂപ്പിക്കുക .
ഇത് മാങ്ങാമധുരക്കറിയിലേക്ക് ചേര്‍ക്കുക.

മാങ്ങാമധുരക്കറി റെഡി....



No comments:

Post a Comment